വിദ്യാര്‍ത്ഥിനികളെ കാര്‍ ഇടിച്ചുതെറിപ്പിച്ച സംഭവം: ഡ്രൈവര്‍ക്കെതിരെ കേസ്, വിദ്യാര്‍ത്ഥിനികളുടെ നില തൃപ്‍തികരം

By Web TeamFirst Published Mar 11, 2020, 12:53 PM IST
Highlights

കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള ഇരുവരെയും ഡിസ്ചാർജ് ചെയ്ത ഉടൻ പൂച്ചാക്കൽ പൊലീസ് അറസ്റ്റ് ചെയ്യും.

ആലപ്പുഴ: പൂച്ചാക്കലിൽ വിദ്യാർഥിനികൾ ഉൾപ്പെടെ ആറുപേരെ കാർ ഇടിച്ചുതെറിപ്പിച്ച സംഭവത്തില്‍ കാറോടിച്ച മനോജിനെതിരെ കേസെടുത്തു. വധശ്രമം, മദ്യപിച്ച് വാഹനമോടിക്കൽ എന്നീ വകുപ്പുകൾ പ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. ഇയാൾക്കൊപ്പം കാറിലുണ്ടായിരുന്ന അസ്സം സ്വദേശി ആനന്ദിനെതിരെയും കേസെടുത്തു. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള ഇരുവരെയും ഡിസ്ചാർജ് ചെയ്ത ഉടൻ പൂച്ചാക്കൽ പൊലീസ് അറസ്റ്റ് ചെയ്യും.

അമിതവേഗം: കാര്‍ ഇടിച്ച് തെറിപ്പിച്ചത് നാല് വിദ്യാര്‍ത്ഥിനികളെ അടക്കം ആറുപേരെ- വീഡിയോ...

അതേസമയം അപകടത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥിനികളുടെ ആരോഗ്യനില തൃപ്‍തികരമെന്ന് ഡോക്ടര്‍ അറിയിച്ചു. ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് മൂന്നിടങ്ങളിലായി ഒരേ കാറിടച്ച് ആറുപേർക്ക് പരിക്കേറ്റത്. പൂച്ചാക്കൽ ശ്രീകണ്ഠേശ്വരം സ്കൂളിലെ വിദ്യാർഥിനികളായ ചന്ദന, അ‍ർച്ചന, സാഗി എന്നിവരെയാണ് കാർ ഇടിച്ചുതെറിപ്പിച്ചത്. ഒരു കുട്ടി തോട്ടിലേക്കും മറ്റ് രണ്ട് പേർ സമീപത്തെ പറമ്പിലേക്കും തെറിച്ചുവീണു. സൈക്കിളിൽ  വരുമ്പോഴാണ് നാലാമത്തെ കുട്ടി അനഘയെ ഇടിച്ചത്. വിദ്യാർഥിനികളെ ഇടിക്കും മുൻപ് ഇരുചക്രവാഹനത്തിൽ സഞ്ചരിച്ച പൂച്ചാക്കൽ സ്വദേശി അനീഷിനെയും നാലു വയസുള്ള മകനെയും കാർ തട്ടിയിരുന്നു. അമിതവേഗതയിലെത്തിയ കാർ മരത്തിലിടിച്ചാണ് നിന്നത്.

കൊവിഡ് -19. പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക...
 

click me!