റെയിൽപാളത്തിലെ അഭ്യാസത്തിൽ നടപടി; ഉത്സവത്തിനെത്തിച്ച ആനയെ അപകടകരമായ രീതിയിൽ പാളം കടത്തിയ സംഭവത്തിൽ കേസ്

Published : Mar 02, 2024, 12:04 AM ISTUpdated : Mar 02, 2024, 12:06 AM IST
റെയിൽപാളത്തിലെ അഭ്യാസത്തിൽ നടപടി; ഉത്സവത്തിനെത്തിച്ച ആനയെ അപകടകരമായ രീതിയിൽ പാളം കടത്തിയ സംഭവത്തിൽ കേസ്

Synopsis

പുതിയങ്ങാടിയിൽ ഉത്സവത്തിനെത്തിച്ച ആനയെയാണ് ട്രെയിൻ കടന്ന് പോവുന്നതിന് നിമിഷങ്ങൾക്ക് മുമ്പ് പാളം കടത്തിയത്.

കോഴിക്കോട്: കോഴിക്കോട് ആനയെ അപകടകരമായ രീതിയിൽ പാളം കടത്തിയ സംഭവത്തിൽ കേസെടുത്ത് ആർപിഎഫ്. പുതിയങ്ങാടിയിൽ ഉത്സവത്തിനെത്തിച്ച ആനയെയാണ് ട്രെയിൻ കടന്ന് പോവുന്നതിന് നിമിഷങ്ങൾക്ക് മുമ്പ് പാളം കടത്തിയത്.

മുകളിൽ വൈദ്യുതി ലൈൻ, വലിയ ഹോൺ മുഴക്കി ട്രെയിൻ. രണ്ടിനും ഇടയിലൂടെയാണ് തിടമ്പേറ്റിയ ആനയെ പാപ്പാന്‍റെ നേതൃത്വത്തിൽ റെയിൽപാളം കടത്തിയത്. നിമിഷങ്ങൾക്കുള്ളിൽ അതിവേഗം ട്രെയിൻ കടന്നു പോയി. വൻ അപകടമാണ് തലനാരിഴയ്ക്ക് ഒഴിവായത്. ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങശിൽ പ്രചരിച്ചതോടെ റെയിൽവേ സ്വമേധയാ കേസെടുത്തു. പാളത്തിൽ അപകടകരമായ രീതിയിൽ അതിക്രമിച്ച് കയറിയതിനാണ് ആനയുടെ ഉടമയ്ക്കെതിരെയാണ് കേസ്. 

പുതുവത്സരദിനത്തിൽ ബൈക്കിൽ റെയിൽപാളം മുറിച്ചുകടന്ന യുവാവ് ട്രെയിൻ ഇടിച്ചുമരിച്ചതിനെ തുടർന്ന് റെയിൽ പാളങ്ങളിലേക്കുള്ള വഴികൾ കെട്ടിയടക്കുന്ന തിരക്കിലാണ് റെയിൽവേ ഉദ്യോഗസ്ഥർ. ആളുകേറിയുള്ള അപകടമൊഴിവാക്കാൻ ഇങ്ങനെ കരുതലെടുക്കുന്നതിനിടെയാണിങ്ങനെ ഒരാനയെത്തന്നെ പാളത്തിൽ കയറ്റിയത്.

PREV
Read more Articles on
click me!

Recommended Stories

തീപാറും പോരാട്ടം! നിശബ്ദ പ്രചാരണവും താണ്ടി തലസ്ഥാനമടക്കം 7 ജില്ലകൾ ഇന്ന് പോളിങ് ബൂത്തിൽ, രാഷ്‌ട്രീയാവേശം അലതല്ലി വടക്ക് കൊട്ടിക്കലാശം
കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം