മുഖ്യമന്ത്രിയെ വിമര്‍ശിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടു; പ്രവാസിക്കെതിരെ കേസ്

Published : Apr 13, 2020, 08:26 AM ISTUpdated : Apr 13, 2020, 09:00 AM IST
മുഖ്യമന്ത്രിയെ വിമര്‍ശിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടു; പ്രവാസിക്കെതിരെ കേസ്

Synopsis

ടി പി ചന്ദ്രശേഖര്‍ വധം ഉള്‍പ്പടെയുള്ള രാഷ്ട്രീയ സംഭവ വികാസങ്ങള്‍ ചൂണ്ടിക്കാട്ടി ഫേസ്ബുക്ക് പോസ്റ്റിട്ടതിനാണ് നടപടി. സാമൂഹിക സ്പര്‍ധ സൃഷ്ടിക്കല്‍, അപകീര്‍ത്തിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ്.

കോഴിക്കോട്: മുഖ്യമന്ത്രിയെ വിമര്‍ശിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട പ്രവാസിക്കെതിരെ കേസെടുത്തു. ഖത്തറില്‍ ജോലി ചെയ്യുന്ന കോഴിക്കോട് കരിമ്പനപ്പാലം സ്വദേശി ബിബിത്ത് കോഴിക്കളത്തിലിനെതിരെയാണ് സാമൂഹിക സ്പര്‍ധ സൃഷ്ടിക്കുന്ന രീതിയില്‍ പ്രവർത്തിച്ചതിന് കേസെടുത്തത്.

സാമൂഹിക സ്പര്‍ധ സൃഷ്ടിക്കല്‍, അപകീര്‍ത്തിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചുമത്തി വടകര പൊലീസാണ് കേസെടുത്തിരിക്കുന്നത്. സിപിഎം വടകര ഏരിയാ കമ്മിറ്റി സെക്രട്ടറി നല്‍കിയ പരാതിയിലാണ് നടപടി. ടി പി ചന്ദ്രശേഖര്‍ വധം ഉള്‍പ്പടെയുള്ള രാഷ്ട്രീയ സംഭവ വികാസങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ബിബിത്ത് കോഴിക്കളത്തില്‍ ഫേസ്ബുക്ക് പോസ്റ്റിട്ടത്. ലോക്ക് ഡൗണ്‍ കാലത്ത് ഇത് സാമൂഹിക സ്പര്‍‍ധ സൃഷ്ടിക്കുമെന്നാണ് പൊലീസ് പറയുന്നത്.

ഇപ്പോള്‍ ഖത്തറില്‍ ജോലി ചെയ്യുന്ന ബിബിത്ത് കഴിഞ്ഞ ഇടത് മുന്നണി ഭരണകാലത്ത് തോമസ് ഐസക്കിന്‍റെ പേഴ്സണല്‍ സ്റ്റാഫ് അംഗമായിരുന്നു. ദീര്‍ഘകാലം ഡിവൈഎഫ്ഐ വടകര ബ്ലോക് കമ്മിറ്റി ഭാരവാഹി കൂടി ആയിരുന്നു. പിന്നീട് ഇദ്ദേഹം സിപിഎമ്മുമായി ഇടയുകയായിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നെഞ്ചിടിപ്പിൽ മുന്നണികൾ, സെമി ഫൈനൽ ആര് തൂക്കും? വോട്ടെണ്ണൽ ആവേശത്തിൽ കേരളം
ആകാംക്ഷയിൽ രാഷ്ട്രീയ കേരളം! ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ പേർ വോട്ട് ചെയ്തപ്പോൾ വിജയം ആർക്ക്? വോട്ടെണ്ണൽ എട്ടിന് ആരംഭിക്കും