
കോട്ടയം: ഡിസിസി അധ്യക്ഷൻ നാട്ടകം സുരേഷിനെതിരെ ചിങ്ങവനം പോലീസ് കേസെടുത്തു. സിപിഎം ജില്ലാ സമ്മേളനവുമായി ബന്ധപ്പെട്ട കൊടി തോരണങ്ങൾ നശിപ്പിച്ച സംഭവത്തിൽ ആണ് കേസ്. മൂലേടം ദിവാൻ കവലയിൽ സ്ഥാപിച്ച കൊടിതോരണങ്ങൾ ആണ് 13 ന് പുലർച്ചെ നശിപ്പിക്കപ്പെട്ടത്. കേസിൽ യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മറിയപ്പള്ളിയെ നേരത്തെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു.
സിപിഎം പ്രാദേശിക നേതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. അതേസമയം ദിവാൻ കവലയിലെ ഇന്ദിരാഗാന്ധി രക്തസാക്ഷി മണ്ഡപത്തിന് മുന്നിൽ സ്ഥാപിച്ച കൊടി തോരണങ്ങൾ എടുത്ത് മാറ്റുക മാത്രമാണ് ചെയ്തതെന്ന് ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് വ്യക്തമാക്കി. സിപിഎം നേതാക്കളോട് മണ്ഡപത്തിന് മുന്നിലെ കൊടികൾ മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു. അവരത് മാറ്റാത്തത് കൊണ്ടാണ് തങ്ങൾ നീക്കിയയതെന്നും സുരേഷ് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam