ലോക്ക്ഡൗണ്‍ പാലിക്കാതെ നിസ്കാരം: മലപ്പുറത്ത് ബദ്രയ്യ മസ്ജിദിനെതിരെ കേസെടുത്തു

By Web TeamFirst Published Mar 26, 2020, 8:19 PM IST
Highlights

ഇന്ന് ളുഹർ നിസ്കാരത്തിന് 25 ലേറെ പേർ നിസ്കരിക്കാനായി ഒത്തുകൂടിയതോടെയാണ് കേസ്.

മലപ്പുറം: വാഴക്കാട് മുണ്ടുമുഴി കിഴക്കേതൊടി ബദ്രിയ്യ മസ്ജിദിനെതിരെ വാഴക്കാട് പൊലീസ്‌ കേസെടുത്തു. ഇന്ന് ളുഹർ നിസ്കാരത്തിന് 25ലേറെ പേർ ഒത്തുകൂടിയതോടെയാണ് കേസ്. ഇവിടെ എല്ലാ നിസ്കാരത്തിനും  ആളു കൂടുന്നുണ്ടന്ന രഹസ്യവിവരം പൊലീസിന് ലഭിക്കുകയായിരുന്നു.

തുടർന്ന് പൊലീസ് രഹസ്യമായി അന്വേഷിച്ചതോടെയാണ് ആളു കൂടുന്നത് കണ്ടെത്തിയത്. ഐ.പി.സി 188,269 വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.  മുന്ന് വർഷം വരെ തടവ് ശിക്ഷ കിട്ടാവുന്ന വകുപ്പിലാണ് കേസ്. ഉൾപ്രദേശങ്ങളിൽ ഇപ്പോഴും ആളുകൾ ഒരുമിച്ച് കൂടുന്ന അവസ്ഥയാണ് ഉള്ളത്. കർശന നടപടി ഉണ്ടാവുമെന്ന് വാഴക്കാട് പൊലീസ്‌ അറിയിച്ചു.

ലോക്ക് ഡൗൺ നിർദ്ദേശം ലംഘിച്ചതിന് സംസ്ഥാനത്ത് 1334 പേർക്കെതിരെയാണ് ഇന്ന് പൊലീസ് കേസെടുത്തത്. ഇതിൽ 56 കേസുകളാണ് മലപ്പുറത്ത് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 74 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 58 വാഹനങ്ങൾ പൊലീസ് പിടിച്ചെടുത്തു. 
 

click me!