
തിരുവനന്തപുരം: ലോക്ക് ഡൗണിന്റെ ഭാഗമായി വീടുകളിൽ കഴിയുന്നവർക്ക് സഹായവുമായി യുവജനക്ഷേമ ബോര്‍ഡിന്റെ വൊളണ്ടിയർമാർ. അവശ്യസാധനങ്ങളും മരുന്നുകളും എത്തിക്കാനായി മുന്നൂറിലേറെ വോളണ്ടിയർമാരാണ് സംസ്ഥാനത്ത് പ്രവർത്തിക്കുന്നത്.
അവശ്യ സാധനങ്ങൾ വാങ്ങാൻ വീടിന് പുറത്തിറങ്ങണ്ട. സാധനങ്ങളെത്തിക്കാൻ യുവാക്കൾ തയ്യാറാണ്. യുവജനക്ഷേമബോർഡിന്റെ കോർഡിനേറ്റർമാരെ ഫോണിൽ വിളിച്ച് സേവനം ആവശ്യപ്പെടാം. അവർ വോളണ്ടിയർമാർക്ക് വിവരം കൈമാറും
ആദ്യം സാധനങ്ങളുടെ ലിസ്റ്റും പണവും വോളണ്ടിയർമാർ വീട്ടിലെത്തി കൈപ്പറ്റും. അത്യാവശ്യ മരുന്നുകളോ മറ്റോ ആണെങ്കിൽ പണം ആദ്യം നൽകുകയും വേണ്ട. അടുത്തുള്ള കടകളില്‍ നിന്നും സാധനങ്ങൾ വാങ്ങും. പിന്നെ വീടുകളിലേക്ക്. കടകൾ 5 മണി വരെ മാത്രം പ്രവർത്തിക്കുന്നതിനാൽ സേവനവും ഈ സമയം ആയിരിക്കും.
ഓരോ മേഖഖലയിലും അതത് ഇടങ്ങളിലെ വോളണ്ടിയർമാരായിരിക്കും ഇറങ്ങുക. തിരുവനന്തപുരം ജില്ലയിൽ നഗരത്തിന് പുറമേ ആറ്റിങ്ങല്‍, നെയ്യാറ്റിന്‍കര, നെടുമങ്ങാട് എന്നിവിടങ്ങളിലെല്ലാം സേവനം ലഭ്യമാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam