
തൃശ്ശൂര്‍ : തൃശ്ശൂരിലെ ലുലു ഗ്രൂപ്പിന്‍റെ പരാതിയിൽ മറുനാടൻ മലയാളി ഓൺലൈൻ ചാനൽ റിപ്പോർട്ടർക്കെതിരെ പൊലീസ് കേസ് എടുത്തു. കൊച്ചി റിപ്പോർട്ടർ ആർ പീയൂഷിനെതിരെയാണ് അതിക്രമിച്ച് കയറി കവർച്ച നടത്തിയതിന് തൃശ്സൂർ വെസ്റ്റ് പോലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തത്. ലുലു ഗ്രൂപ്പിന്‍റെ പുഴക്കലിലുള്ള ഭൂമിയിൽ അതിക്രമിച്ച് കയറി പമ്പ് സെറ്റ് കവർന്നെന്ന ജീവനക്കാരന്‍റെ പരാതിയിലാണ് നടപടി. എട്ട് മാസം മുൻപ് നടന്നെന്നാരോപിക്കപ്പെടുന്ന സംഭവത്തിലാണ് പൊലീസ് ഇപ്പോൾ കേസ് എടുത്തത്. അനധികൃത നിലം നികത്തൽ റിപ്പോർട്ട് ചെയ്യുക മാത്രമാണ് ചെയ്തതെന്നും കവർച്ചയെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും റിപ്പോർട്ടർ ആർ പീയൂഷ് അറിയിച്ചു.
മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കുന്നത് വരെ ഷാജൻ സ്കറിയയെ അറസ്റ്റ് ചെയ്യരുത്: ഹൈക്കോടതി
ഗുജറാത്തിലും ലുലുമാൾ ഉടൻ, മൂന്ന് വർഷത്തിനുള്ളിൽ രാജ്യത്ത് 10000 കോടി നിക്ഷേപത്തിന് ലുലുഗ്രൂപ്