വിലക്ക് ലംഘിച്ച് കുര്‍ബാന: വികാരി ഉൾപ്പെടെ ആറ് പേർക്കെതിരെ കേസ്

By Web TeamFirst Published Apr 3, 2020, 11:22 AM IST
Highlights

പുത്തൻകുരിശ് കക്കാട്ടുപാറ സെന്റ് മേരീസ് യാക്കോബായ പള്ളി വികാരി ടി വർഗീസ് ഉൾപ്പെടെയുള്ളവർക്കെതിരെയാണ് കേസെടുത്തത്. പുലർച്ചെ അഞ്ചരക്കാണ് പള്ളിയിൽ പ്രാർത്ഥന നടത്തിയത്.

കൊച്ചി: കൊവിഡ് 19 കൊവിഡ് വൈറസ് വ്യാപനം തടയുന്നതിനുള്ള സർക്കാർ നിർദ്ദേശം ലംഘിച്ച് പള്ളിയിൽ പ്രാർത്ഥന നടത്തിയതിന് വികാരി ഉൾപ്പെടെ ആറ് പേർക്കെതിരെ കേസെടുത്തു. പുത്തൻകുരിശ് കക്കാട്ടുപാറ സെന്റ് മേരീസ് യാക്കോബായ പള്ളി വികാരി ടി വർഗീസ് ഉൾപ്പെടെയുള്ളവർക്കെതിരെയാണ് കേസെടുത്തത്. പുലർച്ചെ അഞ്ചരക്കാണ് പള്ളിയിൽ പ്രാർത്ഥന നടത്തിയത്.

കൊവിഡ് 19 ജാഗ്രതയുടേയും മുൻകരുതലിന്‍റെയും പശ്ചാത്തലത്തിൽ ആളുകൂടുന്ന ചടങ്ങുകളും പ്രാര്‍ത്ഥനകളും ഒഴിവാക്കണമെന്ന് സര്‍ക്കാരിന്‍റെ കര്‍ശന നിര്‍ദ്ദേശം നിലവിലുണ്ട്. മതനേതാക്കളുമായുള്ള കൂടിക്കാഴ്ചയിൽ ജില്ലാ ഭരണ കൂടം ഇത് ആവര്‍ത്തിച്ച് ആവശ്യപ്പെടുകയും അവരെല്ലാം അനുകൂലമായി പ്രതികരിക്കുകയും ചെയ്തിരുന്നു.

Also Read: സർക്കാർ നിർദ്ദേശം കാറ്റിൽ പറത്തി; അടൂർ ഏനാത്ത് പളളി വികാരി അറസ്റ്റിൽ

Also Read: വിലക്ക് ലംഘിച്ച് കുര്‍ബാന: ഫാദര്‍ പോളി പടയാട്ടി അറസ്റ്റിൽ

click me!