Asianet News MalayalamAsianet News Malayalam

വിലക്ക് ലംഘിച്ച് കുര്‍ബാന: ഫാദര്‍ പോളി പടയാട്ടി അറസ്റ്റിൽ

മത നേതാക്കൾക്ക് കൃത്യമായ നിര്‍ദ്ദേശം നൽകിയിരുന്നു. ഞായറാഴ്ച പോലും നിര്‍ദ്ദേശം കൃത്യമായി പാലിച്ചെന്നിരിക്കെയാണ് ചാലക്കുടി കൂടപ്പുഴ നിത്യ സഹായമാത പളളി വികാരിയുചെ നിയമലംഘനം

priest arrested for violating Covid 19 alert
Author
Trissur, First Published Mar 23, 2020, 11:19 AM IST

തൃശൂര്‍: കൊവിഡ് 19 സുരക്ഷാ നിര്‍ദ്ദേശങ്ങൾ ലംഘിച്ച് പള്ളിയിൽ കുര്‍ബാന നടത്തിയ വികാരി അറസ്റ്റിൽ. തൃശൂര്‍ ചാലക്കുടി കൂടപ്പുഴ നിത്യ സഹായമാത പളളി വികാരി ഫാദര്‍ പോളി പടയാട്ടിക്കെതിരെയാണ് പൊലീസ് നടപടി. വിലക്ക് ലംഘിച്ച് പള്ളിയിൽ നടത്തിയ കുര്‍ബാനക്ക് നൂറോളം പേര്‍ എത്തി. ഇവരെല്ലാം എതിരെയും കേസ് എടുത്തിട്ടുണ്ട്. 

കൊവിഡ് 19 ജാഗ്രതയുടേയും മുൻകരുതലിന്‍റെയും പശ്ചാത്തലത്തിൽ ആളുകൂടുന്ന ചടങ്ങുകളും പ്രാര്‍ത്ഥനകളും ഒഴിവാക്കണമെന്ന് സര്‍ക്കാരിന്‍റെ കര്‍ശന നിര്‍ദ്ദേശം നിലവിലുണ്ട്. മതനേതാക്കളുമായുള്ള കൂടിക്കാഴ്ചയിൽ ജില്ലാ ഭരണ കൂടം ഇത് ആവര്‍ത്തിച്ച് ആവശ്യപ്പെടുകയും അവരെല്ലാം അനുകൂലമായി പ്രതികരിക്കുകയും ചെയ്തിരുന്നു. 

ഞായാറാഴ്ച ആയിട്ട് കൂടി ഇന്നലെ പള്ളികളിൽ ആളുകൂടുന്ന പതിവ് ഉണ്ടായിരുന്നില്ല. തൃശൂര്‍ ജില്ല മാത്രമല്ല സംസ്ഥാനമൊട്ടുക്ക് കര്‍ശന ജാഗ്രത പ്രഖ്യാപിച്ചിരിക്കെയാണ് പള്ല്ളി വികാരിയുടെ നിയമ ലംഘനം. ഇത്തരം പ്രവര്‍ത്തനങ്ങൾ ആര് ചെയ്താലും ഒരു വിട്ടുവീഴ്ചയും വേണ്ടെന്നാണ് സംസ്ഥാന ഭരണകൂടത്തിന്‍റെയും നിര്‍ദ്ദേശം. ഇതനുസരിച്ച് കൂടിയാണ് പൊലീസ് നടപടി 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക  

Follow Us:
Download App:
  • android
  • ios