'എസ്എഫ്ഐ പോസ്റ്റര്‍ കലാപത്തിന് പ്രേരിപ്പിക്കുന്നു'; എബിവിപി പരാതിയില്‍ എസ്എഫ്ഐ നേതാക്കള്‍ക്കെതിരെ കേസെടുത്തു

Published : Feb 29, 2020, 11:44 AM ISTUpdated : Feb 29, 2020, 11:48 AM IST
'എസ്എഫ്ഐ പോസ്റ്റര്‍ കലാപത്തിന് പ്രേരിപ്പിക്കുന്നു'; എബിവിപി പരാതിയില്‍ എസ്എഫ്ഐ നേതാക്കള്‍ക്കെതിരെ കേസെടുത്തു

Synopsis

ദേശീയ പ്രതിജ്ഞയെ വികൃതമാക്കി ചിത്രീകരിച്ച് പ്രകോപനത്തിന് ശ്രമിച്ചുവെന്നാണ് പരാതി

പാലക്കാട്: മലമ്പുഴ ഐടിഐയിൽ പ്രകോപനപരമായ പോസ്റ്റർ ഒട്ടിച്ചതിന് എസ് എഫ് ഐനേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു. എസ് എഫ് ഐ മലമ്പുഴ ഐ ടി ഐ യൂണിറ്റ് കമ്മറ്റി സെക്രട്ടറി സുജിത്, പ്രസിഡണ്ട് ജിതിൻ ഉൾപ്പടെയുള്ള യൂണിറ്റ് ഭാരവാഹികൾക്കെതിരെയാണ് പൊലീസ് കേസെടുത്തത്.

കലാപം ഉണ്ടാക്കാൻ പ്രേരിപ്പിക്കുന്ന തരത്തിൽ പോസ്റ്റർ ഒട്ടിച്ചുവെന്ന എബിവിപിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ദേശീയ പ്രതിജ്ഞയെ വികൃതമാക്കി ചിത്രീകരിച്ച് പ്രകോപനത്തിന് ശ്രമിച്ചുവെന്നാണ് പരാതി. ഈ ഇന്ത്യ എന്‍റെ ഇന്ത്യയല്ലെന്ന് തുടങ്ങുന്ന പോസ്റ്റര്‍ പൗരത്വ ഭേദഗതിക്കെതിരായ പ്രതിഷേധത്തിന്‍റെ ഭാഗമായാണ് എസ് എഫ് ഐ യുണിറ്റ് നേതാക്കള്‍ സ്ഥാപിച്ചത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കൂടുതൽ വൈദ്യുതി വാങ്ങാൻ കെഎസ്ഇബി, ഒക്ടോബർ മുതൽ ഡിസംബർ വരെ മാസങ്ങളിൽ, പുതിയ ടെണ്ടർ വിളിച്ചു
മാസപ്പടി കേസ്; ഇഡി കത്തിന്മേൽ രണ്ട് ദിവസത്തിനുള്ളിൽ സർക്കാറിന് നിയമോപദേശം ലഭിക്കും, കോൺഗ്രസ്സിൽ രണ്ട് അഭിപ്രായം