
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൈക്ക് കെട്ടി അസഭ്യവര്‍ഷം നടത്തിയതിന് യുവാവിനെതിരെ കേസ്. വര്‍ഷങ്ങളായി സെക്രട്ടേറിയറ്റിന് മുമ്പില്‍ സമരം നടത്തിവരികയായിരുന്ന ശ്രീജിത്ത് എന്ന യുവാവിനെതിരെയാണ് കേസ്.
ഐപിസി 294 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സെക്രട്ടേറിയറ്റ് വളപ്പിലേക്ക് നോക്കി മൈക്കിലൂടെ അസഭ്യവർഷം നടത്തുകയായിരുന്നു. ഇതോടെ ആള്‍ക്കൂട്ടവുമുണ്ടായി.
സഹോദരന്‍റെ കസ്റ്റഡി മരണത്തിൽ നടപടി ആവശ്യപ്പെട്ട് വർഷങ്ങളായി സെക്രട്ടേറിയറ്റ് നടയിൽ സമരവുമായി കഴിയുകയാണ് ശ്രീജിത്ത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam