16കാരന് സ്പെഷ്യൽ സ്കൂളിൽ ക്രൂര മർദ്ദനം, ശരീരമാസകലം അടിയേറ്റ പാടുകൾ; തലസ്ഥാനത്തെ സ്പെഷ്യൽ സ്കൂളിനെതിരെ പരാതി

Published : Mar 30, 2024, 02:46 PM ISTUpdated : Mar 30, 2024, 05:44 PM IST
16കാരന് സ്പെഷ്യൽ സ്കൂളിൽ ക്രൂര മർദ്ദനം, ശരീരമാസകലം അടിയേറ്റ പാടുകൾ; തലസ്ഥാനത്തെ സ്പെഷ്യൽ സ്കൂളിനെതിരെ പരാതി

Synopsis

തിരുവനന്തപുരം വെള്ളറട സ്നേഹ ഭവൻ സ്പെഷൽ സ്കൂളിലെ വിദ്യാർത്ഥിയാണ്. ഇവിടെ വെച്ചാണ് മർദ്ദനമേറ്റത്.

പത്തനംതിട്ട : ഭിന്നശേഷിക്കാരനായ 16കാരന് സംരക്ഷണകേന്ദ്രത്തിൽ വെച്ച്  ക്രൂരമർദ്ദനമേറ്റെന്നു പരാതി. പത്തനംതിട്ട തിരുവല്ല ചാത്തങ്കരയിലുള്ള 16കാരനാണ് മർദ്ദനമേറ്റത്. തിരുവനന്തപുരം വെള്ളറടയിലെ സ്നേഹ ഭവൻ  സ്പെഷ്യൽ സ്കൂളിനെതിരെയാണ് പരാതി. വിശദമായി മൊഴിയെടുത്ത ശേഷം കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. ദേഹമാസകലം മർദ്ദനമേറ്റ പാടുകളുമായാണ് ചാത്തങ്കരി സ്വദേശിയായ 16കാരൻ  ആശുപത്രിയിൽ എത്തിയത്. ഡോക്ടറാണ് പൊലീസിലും ചൈൽഡ് ലൈനിലും വിവരമറിയിച്ചത്. 

2023 ജൂണിലാണ് കുട്ടിയെ വെള്ളറടയിലെ സ്പെഷ്യൽ സ്കൂളിൽ ചേർത്തത്. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് വീട്ടിലേക്ക് കൊണ്ടുവന്നതെന്നും കുട്ടിയുടെ അമ്മ പറയുന്നു.അപ്പോഴാണ് ദേഹത്തെ മർദ്ദനമേറ്റ പാടുകൾ കണ്ടത്. തുടർന്ന് ചികിത്സ തേടി. ക്രൂരമായ മർദ്ദനമാണ് കുട്ടിക്ക് ഏറ്റതെന്ന് ഡോക്ടറും സ്ഥിരീകരിച്ചു. കുട്ടിക്ക് മുൻപും മർദ്ദനമേറ്റിട്ടുള്ളതായി അമ്മ പറഞ്ഞു. അന്ന് സ്ഥാപനവുമായി ബന്ധപ്പെട്ടവർ മാപ്പ് പറഞ്ഞു. 

അറബിക്കടലിൽ ഇന്ത്യൻ രക്ഷാദൗത്യം, കടൽകൊള്ളക്കാർ പിടിച്ചെടുത്ത ബോട്ടിൽ പാകിസ്ഥാൻ സ്വദേശികൾ; മോചിപ്പിക്കാൻ ശ്രമം

 

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ബിജെപി പ്രവർത്തകരായ ദമ്പതികളെ വീട്ടിൽ കയറി ആക്രമിച്ചതായി പരാതി
'ഇത് ഇന്നയാള് തന്നെയാണ് ചെയ്യിച്ചതെന്ന് ഭാമ എന്നോട് പറഞ്ഞതാണല്ലോ, പിന്നീട് മൊഴി മാറ്റി': നടിയെ ആക്രമിച്ച കേസിൽ ഭാഗ്യലക്ഷ്മി