ടിവികെ എംഎൽഎക്കെതിരെ കേസെടുത്ത് പൊലീസ്; അശ്ലീല സന്ദേശം അയച്ചെന്ന കളക്ടറുടെ പരാതിയിൽ നടപടി

Published : Nov 24, 2026, 05:00 PM IST
tvk mla case

Synopsis

അരുൾ വിഘ്‌നേഷിനെതിരെ ഇന്നലെ സ്ത്രീ പരാതി നൽകിയതോടെ ആണ് നടപടി. കേസെടുത്തതായി മദ്രാസ് ഹൈക്കോടതിയിൽ രാവിലെ സർക്കാർ അഭിഭാഷകൻ അറിയിച്ചു.

ചെന്നൈ: സർക്കാർ ഉദ്യോഗസ്ഥയ്ക്ക് അശ്ലീല സന്ദേശം അയച്ചെന്ന പരാതിയിൽ ടിവികെ എംഎൽഎയ്ക്കെതിരെ കേസെടുത്തു കള്ളക്കുറിച്ചി പൊലീസ്. അരുൾ വിഘ്‌നേഷിനെതിരെ ഇന്നലെ സ്ത്രീ പരാതി നൽകിയതോടെ ആണ് നടപടി. കേസെടുത്തതായി മദ്രാസ് ഹൈക്കോടതിയിൽ രാവിലെ സർക്കാർ അഭിഭാഷകൻ അറിയിച്ചു. കേസിൽ എംഎൽഎയെ സംരക്ഷിക്കാൻ തുടക്കം മുതൽ ശ്രമിച്ച വിജയ് സർക്കാരിന് കോടതി ഇടപെടൽ കനത്ത പ്രഹരമാണ്. ചീഫ് സെക്രട്ടറിക്കും ശുചീകരണ തൊഴിലാളിക്കും ഒരേ സുരക്ഷ നൽകാൻ സർക്കാരിന് ബാധ്യത ഉണ്ടെന്ന് പറഞ്ഞ ചീഫ് ജസ്റ്റിസ്, പ്രതിയെ സംരക്ഷിക്കാൻ ശ്രമിച്ചാൽ ശക്തമായ നടപടി ഉണ്ടാകുമെന്ന് താക്കീതും നൽകി. ജൂലൈ 31ന് വിവരം അറിഞ്ഞിട്ടും എന്തുകൊണ്ടാണ് സർക്കാർ നടപടി എടുക്കാതിരുന്നതെന്നും കോടതി ചോദിച്ചു. കേസ് ഇനി പരിഗണിക്കുന്ന 27ന്, ഐസിസി രൂപീകരിച്ച് റിപ്പോർട്ട് നൽകാനും കോടതി ആവശ്യപ്പെട്ടു. എംഎൽഎയുടെ വീട്ടിൽ ഒരു സംഘം പൊലീസ് ഉദ്യോഗസ്ഥർ എത്തിയിട്ടുണ്ട്. മറ്റ് നടപടികളിലേക്ക് നീങ്ങുമോ എന്ന് വ്യക്തമല്ല.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മന്ത്രി പങ്കെടുത്ത പരിപാടിയിൽ വൈദ്യുതി മുടങ്ങിയ സംഭവം; വൈദ്യുതി മുടക്കാൻ ബോധപൂർവ്വം ശ്രമം ഉണ്ടായിട്ടില്ല, ഉദ്യോ​ഗസ്ഥൻ്റെ സസ്‌പെൻഷൻ പിൻവലിച്ചു
വി ഡി സതീശന്‍റെ വിമാനയാത്ര, കേട്ടുകേൾവിയില്ലാത്ത രീതിയെന്ന് പി രാജീവ്; 'ചാർട്ടേഡ് വിമാനയാത്രയിൽ സുതാര്യത വേണം', സിസ തോമസിനും വിമർശനം