വിലക്ക് ലംഘിച്ച് പള്ളിയില്‍ നിസ്‍കാരം; പാലക്കാട് രണ്ടുപേര്‍ അറസ്റ്റില്‍, ഒരാള്‍ കൊവിഡ് ബാധിതന്‍റെ ബന്ധു

Published : Mar 27, 2020, 05:57 PM ISTUpdated : Mar 27, 2020, 05:58 PM IST
വിലക്ക് ലംഘിച്ച് പള്ളിയില്‍ നിസ്‍കാരം; പാലക്കാട് രണ്ടുപേര്‍ അറസ്റ്റില്‍,  ഒരാള്‍ കൊവിഡ് ബാധിതന്‍റെ ബന്ധു

Synopsis

അറസ്റ്റിലായ ഒരാൾ കഴിഞ്ഞ ദിവസം കാരക്കുര്‍ശിയില്‍ കൊവിഡ് സ്ഥിരീകരിച്ച ആളുടെ ബന്ധുവാണ്. 

പാലക്കാട്: വിലക്ക് ലംഘിച്ച് മണ്ണാർക്കാട് കരിമ്പ പാലളം പള്ളിയിൽ  വെള്ളിയാഴ്ച നമസ്‍കാരത്തിന് എത്തിയ 12 പേർക്കെതിരെ കേസെടുത്തു. ഇതിൽ രണ്ടു പേരെ അറസ്റ്റ് ചെയ്തു. അറസ്റ്റിലായ ഒരാൾ കഴിഞ്ഞ ദിവസം കാരക്കുര്‍ശിയില്‍ കൊവിഡ് സ്ഥിരീകരിച്ച ആളുടെ ബന്ധുവാണ്.

വീട്ടിൽ നിരീക്ഷണത്തിൽ ഇരിക്കാൻ ഉള്ള നിർദ്ദേശങ്ങൾ ലംഘിച്ചതിനും ഇയാൾക്കെതിരെ കേസുണ്ട്. മലപ്പുറം വളാഞ്ചേരി സ്വദേശിയായ ഇയാൾ സമ്പർക്ക നിയന്ത്രണ നിർദ്ദേശം ലംഘിച്ചാണ് കരിമ്പയിലുള്ള ഭാര്യ വീട്ടിൽ എത്തിയത്. 

നിയന്ത്രണം ലംഘിച്ച് പള്ളിയില്‍ നിസ്‍കാരം നടത്തിയതിന് മലപ്പുറത്തും അഞ്ചുപേര്‍ക്കെതിരെ കേസെടുത്തു. മേലാറ്റൂരില്‍ മൂന്നും പോത്തുകല്‍, വഴിക്കടവ് സ്റ്റേഷനുകളില്‍ ഓരോ കേസുമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക  

PREV
click me!

Recommended Stories

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്, രാഹുൽ ഈശ്വറിനെ കസ്റ്റഡിൽ വാങ്ങാനായി അപേക്ഷ നൽകും
ശബരിമല സ്വർണ്ണക്കൊള്ളക്കേസ്: രമേശ് ചെന്നിത്തല എസ്ഐടിക്ക് മുന്നിൽ മൊഴി നൽകും, തെളിവ് നൽകുമോ എന്നതിൽ ആകാംക്ഷ