കോഴിക്കോട് നഗരസഭയിലെ കൂട്ടത്തല്ലിൽ എൽഡിഎഫ് - യുഡിഎഫ് പ്രവർത്തകർക്കെതിരെ കേസെടുത്തു

Published : Dec 19, 2022, 12:38 PM IST
കോഴിക്കോട് നഗരസഭയിലെ കൂട്ടത്തല്ലിൽ എൽഡിഎഫ് - യുഡിഎഫ് പ്രവർത്തകർക്കെതിരെ കേസെടുത്തു

Synopsis

എൽഡിഎഫ് - യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലാണ്  നഗരസഭാ മന്ദിരത്തിനുള്ളിൽ ഏറ്റുമുട്ടിയത്. ദൃശ്യങ്ങള്‍ പകര്‍ത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയും കയ്യേറ്റമുണ്ടായിരുന്നു

കോഴിക്കോട്: പിഎൻബി ബാങ്ക് അക്കൗണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് കോഴിക്കോട് കോർപ്പറേഷൻ കൗൺസിൽ കൗൺസിലുണ്ടായ സംഘർഷത്തിൽ എൽഡിഎഫ്, യുഡിഎഫ് പ്രവർത്തകർക്കെതിരെ കേസെടുത്തു. 25 എൽഡിഎഫ് പ്രവർത്തകർക്കും 12 യു‍ഡിഎഫ് പ്രവർത്തകർക്കുമെതിരെയാണ് ടൗൺ പോലീസ് കേസെടുത്തത്. പി എൻ ബി തട്ടിപ്പുമായി ബന്ധപ്പെട്ട് കൗൺസിൽ യോഗത്തിലുണ്ടായ പ്രതിഷേധത്തിനു പിന്നാലെയായിരുന്നു  കോർപ്പറേഷനിൽ സംഘർഷമുണ്ടായത്. സംഭവത്തിൽ  കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് യുഡിഎഫ് ജനപ്രതിനിധികൾ കോർപ്പറേഷനു മുന്നിൽ നിൽപ്പു സമരം നടത്തി. ഡിസിസി പ്രസിഡൻറ് കെ പ്രവീൺകുമാർ ഉദ്ഘാടനം ചെയ്തു. കർശന നടപടിയുണ്ടായില്ലെങ്കിൽ കോർപ്പറേഷൻ ഉപരോധമടക്കം സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു

എൽഡിഎഫ് - യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലാണ്  നഗരസഭാ മന്ദിരത്തിനുള്ളിൽ ഏറ്റുമുട്ടിയത്. ദൃശ്യങ്ങള്‍ പകര്‍ത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയും കയ്യേറ്റമുണ്ടായി. കൗണ്‍സിൽ യോഗത്തിൽ പ്രതിഷേധിച്ച  പതിനഞ്ച് യുഡിഎഫ് കൗണ്‍സിലര്‍മാരെ മേയര്‍  സസ്പെന്‍റ് ചെയ്തിരുന്നു. പിഎന്‍ബി അക്കൗണ്ട് തട്ടിപ്പിനെ ചൊല്ലി  കോഴിക്കോട് നഗരസഭയിൽ യുഡിഎഫും ബിജെപിയും പ്രതിഷേധം നടത്തിയിരുന്നു. ഈ പ്രതിഷേധത്തിന് ശേഷമാണ് ന​ഗരസഭാ മന്ദരിത്തിന് അകത്ത് കൂട്ടത്തല്ലുണ്ടായത്.

കൗണ്‍സില്‍ യോഗം കഴിഞ്ഞതിന് ശേഷമാണ് എല്‍.ഡി.എഫ് -യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ തല്ലിയത്. പ്രതിപക്ഷ കൗണ്‍സിലര്‍മാരോട് പ്രതികരണം തേടുന്നതിനിടെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ മാധ്യമ പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്തു. മാതൃഭൂമി ന്യൂസ് ,കേരള വിഷന്‍ എന്നീ ചാനലുകളിലെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയായിരുന്നു കയ്യേറ്റം. ഇതിനിടെ സ്ഥലത്ത് എത്തിയ യുഡിഎഫ് പ്രവര്‍ത്തകരുമായും എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടുകയായിരുന്നു. 
.

PREV
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം
തദ്ദേശ തെരഞ്ഞെടുപ്പിന് സമ്പൂർണ അവധി, തിരുവനന്തപുരം മുതൽ എറണാകുളം വരെ നാളെ അവധി; ബാക്കി 7 ജില്ലകളിൽ വ്യാഴാഴ്ച; അറിയേണ്ടതെല്ലാം