കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ കേസെടുത്ത് കേരള പൊലീസ്

Published : Oct 31, 2023, 09:52 AM ISTUpdated : Oct 31, 2023, 11:46 AM IST
കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ കേസെടുത്ത് കേരള പൊലീസ്

Synopsis

സമൂഹമാധ്യമങ്ങളിലൂടെ സ്പർദ്ധ ഉണ്ടാക്കാൻ ശ്രമിച്ചു എന്ന് എഫ് ഐ ആർ. രാജീവ് ചന്ദ്രശേഖരന്റെ ഫേസ്ബുക്ക് അക്കൗണ്ടിനെ പ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നത്.

കൊച്ചി: കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തു. സൈബർ സെൽ എസ് ഐ യുടെ പരാതിയിലാണ് കേസ്. സമൂഹമാധ്യമങ്ങളിലൂടെ സ്പർദ്ധ ഉണ്ടാക്കാൻ ശ്രമിച്ചു എന്ന് എഫ് ഐ ആർ. രാജീവ് ചന്ദ്രശേഖരന്റെ ഫേസ്ബുക്ക് അക്കൗണ്ടിനെ പ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നത്.

കളമശ്ശേരി സ്ഫോടനം; തുടരന്വേഷണ പ്ലാൻ തയ്യാർ, അടുത്ത ബന്ധമുള്ളവരുടെ മൊഴിയെടുക്കും

കളമശ്ശേരിയിലെ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ ലഹള ഉണ്ടാക്കാൻ ശ്രമിച്ചു. ഒരു മതവിഭാഗത്തിനെതിരെ സ്പർദ്ധ ഉണ്ടാക്കാനും ശ്രമിച്ചു. പലസ്തീൻ ആക്രമണവുമായി ബന്ധപ്പെട്ട വീഡിയോകൾ പങ്കുവെച്ചെന്നും പൊലീസ് പറയുന്നു. ഐപിസി 153, 153എ എന്നീ വകുപ്പുകളാണ് മന്ത്രിക്കെതിരെ ചുമത്തിയിരിക്കുന്നത്. 

'ടീച്ചറിനെ ഞങ്ങൾ മിസ് ചെയ്യും'; നൊമ്പരമായി ലിബിനയുടെ കത്ത്

https://www.youtube.com/watch?v=UukTCKlT-QA

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'യുവതി പ്രവേശത്തിൽ സർക്കാർ നിലപാട് മാറ്റി, അതുകൊണ്ട് അയ്യപ്പ സംഗമത്തിൽ പങ്കെടുത്തു'; വ്യക്തമാക്കി സുകുമാരൻ നായർ
വീടിന്‍റെ പിന്‍ഭാഗത്തെ ഷെഡില്‍ വിൽപ്പന തകൃതി, കുപ്പികൾ പറമ്പിൽ കുഴിച്ചിട്ട നിലയിൽ; 36 വിദേശ മദ്യ കുപ്പികളുമായി യുവതി പിടിയിൽ