'മുസ്ലിംനാമധാരികളായ സഖാക്കളെ സിപിഎം എന്തിന് ബലി കൊടുക്കുന്നു ' വിവാദപോസ്റ്റില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് കേസ്

Published : Sep 02, 2022, 12:32 PM IST
'മുസ്ലിംനാമധാരികളായ സഖാക്കളെ സിപിഎം എന്തിന് ബലി കൊടുക്കുന്നു ' വിവാദപോസ്റ്റില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് കേസ്

Synopsis

ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ കലാപ ആഹ്വാനം നൽകിയെന്ന പരാതിയിലാണ് കേസ്. കൊല്ലം കേന്ദ്രീകരിച്ചുള്ള  സോഷ്യൽ മീഡിയ കൂട്ടായ്മ ആണ് പോലീസിൽ പരാതി നൽകിയത്. അടൂർ പോലീസ് ആണ് കേസെടുത്തത്.

പത്തനംതിട്ട:യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടരി രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പോലീസ് കേസെടുത്തു. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ കലാപ ആഹ്വാനം നൽകിയെന്ന പരാതിയിലാണ് കേസ്. കൊല്ലം കേന്ദ്രീകരിച്ചുള്ള  സോഷ്യൽ മീഡിയ കൂട്ടായ്മ ആണ് പോലീസിൽ പരാതി നൽകിയത്. അടൂർ പോലീസ് ആണ് കേസെടുത്തിരിക്കുന്നത്.മുസ്ലിം നാമധാരികളായ സഖാക്കളെ സിപിഎം എന്തിന് ബലി കൊടുക്കുന്നു എന്ന തലക്കട്ടോടുകൂടിയുള്ള ഫെയ്സ്ബുക്ക് പോസ്റ്റിന്എതിരെയായിരുന്നു പരാതി. ഓഗസ്റ്റ് 16നാണ്  രാഹുൽ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടത്.

വിവാദ പോസ്റ്റ് ഇങ്ങിനെ...

 

കഴിഞ്ഞ ദിവസം പാലക്കാട് കൊല്ലപ്പെട്ട ഷാജഹാൻ,
വെഞ്ഞാറമൂട്ടിൽ കൊല്ലപ്പെട്ട മിഥ്ലാജ്, ഹക്ക്,
കായംകുളത്ത് കൊല്ലപ്പെട്ട സിയാദ്,
പട്ടാമ്പിയിൽ കൊല്ലപ്പെട്ട സെയ്താലി.....
എത്ര മുസ്ലീം നാമധാരികളായ സഖാക്കളാണ് ദുരൂഹമായ സാഹചര്യങ്ങളിൽ കൊല്ലപ്പെടുന്നത്.  
CPIM ഈ കൊലപാതകങ്ങളുടെയെല്ലാം ഉത്തരവാദിത്വം ആദ്യം ഇതര പാർട്ടികളിൽ ആരോപിക്കുന്നുണ്ടെങ്കിലും, അന്വേഷണവും ആരോപണവും CPIM ലേക്ക് തന്നെയാണ് പിന്നീട് എത്തിച്ചേരുന്നത്. ആ ഘട്ടത്തിൽ തന്നെ അന്വേഷണം സ്വിച്ച് ഇട്ടത് പോലെ അവസാനിപ്പിക്കുകയും ചെയ്യുന്നു.
നിഗൂഢമായ ഈ കൊലപാതകങ്ങളുടെ ചുരുളഴിയേണ്ടതുണ്ട്. സ്വന്തം പാർട്ടിക്കാരെ , അതും മുസ്ലിം നാമധാരികളായ പാർട്ടിക്കാരെ എന്തിനാണ് ഇങ്ങനെ ബലികൊടുക്കുന്നത് എന്ന് സംഘപരിവാർ സഹായം എല്ലാ കാലത്തും പറ്റുന്ന കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ മറുപടി പറയണം.
നിങ്ങൾ നേരിട്ട് തന്നെ കൊലപ്പെടുത്തുന്ന ഞങ്ങളുടെ ശുഹൈബിനെയും, ഷുക്കൂറിനെയും, നിങ്ങൾ കൊന്ന ഫസലിനെയും ഒന്നും മറന്നിട്ടുമില്ല... മുസ്ലിം ഉന്മൂലനം തന്നെയാണോ നിങ്ങളുടെ രാഷ്ട്രീയം ? എന്തിനു കൊല്ലുന്നു സി.പി.എമ്മെ ?

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ദുരിതാശ്വസ നിധി വകമാറ്റിയ കേസിൽ ക്ലിൻ ചിറ്റ് നൽകിയ ലോകായുക്ത ബഞ്ചിലെ അംഗം, ജസ്റ്റിസ് ബാബു മാത്യു പി ജോസഫിന് പുതിയ പദവി; തദ്ദേശ സ്ഥാപന ഓംബുഡ്സ്മാൻ
'ഫ്യൂഡൽ മാടമ്പിത്തരം ഉള്ളിൽ പേറുന്നവർക്ക് അസ്വസ്ഥത ഉണ്ടായേക്കാം': എം എ ബേബിയെ പരിഹസിക്കുന്നവർക്ക് ശിവൻകുട്ടിയുടെ മറുപടി