പോലീസിനെ കബളിപ്പിച്ച് നിപ കണ്ടയ്ന്റ്മെന്റ് സോണിൽ നിന്നും പുറത്തുപോയി, ഒരാൾക്കെതിരെ കേസ്

Published : Jul 17, 2025, 08:46 PM IST
nipah checking

Synopsis

മണ്ണാർക്കാട് ഒന്നാം മൈൽ സ്വദേശി ടോം ജോർജാണ് കണ്ടയ്ന്റ്മെന്റ് സോണിൽ നിന്നും പുറത്തുപോ‌യത്

പാലക്കാ‌ട്: പാലക്കാ‌‌ട് ജില്ലയിൽ നിപ ജാ​ഗ്രത തുടരുന്നതിനിടെ കണ്ടയ്ന്റ്മെന്റ് സോണിൽ നിന്നും പോലീസിനെ കബളിപ്പിച്ച് പുറത്തുപോയി സ്ഥാപനം തുറന്ന കടയുടമക്കെതിരെ കേസെ‌ടുത്തു. മണ്ണാർക്കാട് ഒന്നാം മൈൽ സ്വദേശി ടോം ജോർജാണ് കണ്ടയ്ന്റ്മെന്റ് സോണിൽ നിന്നും പുറത്തുപോ‌യത്. ആശുപത്രിയിലേക്കെന്ന് പറഞ്ഞാണ് ഇയാൾ ബാരിക്കേഡ് ക‌ടന്നത്. പിന്നാലെ പൊലീസിന് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് മണ്ണാർക്കാട്ടെ കടയിൽ നിന്നും ഇയാളെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് ചെയ്ത ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

അട്ടിമറികളുടെ രാഷ്ട്രീയ ചരിത്രം പേറുന്ന മണ്ഡലം; നഷ്ടപ്പെട്ടത് തിരിച്ചുപിടിക്കാൻ എൽഡിഎഫ്, 'കൈ' വിടുമോ നിലമ്പൂര്‍?
ഇടതുപക്ഷത്തിന് വർഗീയതക്കെതിരെ നിലപാടില്ല, ലീഗിൽ വീണ്ടും അംഗത്വം കിട്ടിയത് സ്വർഗം കിട്ടിയപോലെ : കാരാട്ട് റസാഖ്