
ആലപ്പുഴ: പ്രണയ ബന്ധത്തിൽ നിന്നും കാമുകി പിൻമാറിയ വിരോധം മൂലം കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കാമുകനായ പ്രതിക്ക് ശിക്ഷ. നൂറനാട് ഇടപ്പോൺ മുറിയിൽ സ്വദേശി വിപിനെ (37) മൂന്ന് വർഷം തടവ് ശിക്ഷക്ക് വിധിച്ചത്. ജില്ലാ അഡീഷണൽ സെഷൻസ് കോടതി III ജഡ്ജി ഷുഹൈബ് ആണ് വിധി പറഞ്ഞത്.
2011 ഫെബ്രുവരി 10 ന് രാവിലെ ആയിരുന്നു കേസിനാസ്പദമായ സംഭവം. താമരക്കുളം ചാവടി ജംഗ്ഷന് സമീപം ബസ് കയറാൻ നിന്ന യുവതിയെ പ്രതി കാർ ഇടിപ്പിച്ച് ഗുരുതരമായി പരിക്കേൽപ്പിക്കുകയായിരുന്നു. നൂറനാട് പൊലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ പി കെ ശ്രീധരൻ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച കേസിൽ സിവിൽ പൊലീസ് ഓഫീസര്‍ അമൽ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ഗവൺമെൻറ് പ്ലീഡർ ആന്റ് പബ്ലിക് പ്രോസിക്യൂട്ടർമാരായ അഡ്വക്കേറ്റ് സി വിധു, എൻ ബി ഷാരി എന്നിവർ ഹാജരായി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam