
മലപ്പുറം: മലപ്പുറം വെട്ടിച്ചിറ ടോൾ പ്ലാസയിലെ അപകടത്തില്‍ കേസെടുത്ത് പൊലീസ്. ടോൾ പ്ലാസയിൽ വലതുവശത്തെ ബൂത്ത് ഒഴിഞ്ഞുകിടക്കുന്നത് കണ്ട് അശ്രദ്ധമായി ബസ് എടുത്തതാണ് അപകടത്തിന് കാരണം എന്നാണ് എഫ്ഐആറിൽ പറയുന്നത്. സംഭവത്തില്‍ ബസ് ഡ്രൈവർക്കെതിരെ കാടാമ്പുഴ പൊലീസ് കേസെടുത്തത്. ടോളിന് മുന്നിൽ സ്ഥാപിച്ചിരുന്ന ഹൈറ്റ് ബാരിയറിൽ ബസിന്‍റെ പിറകുവശം ഇടിച്ചതും അപകടത്തിന് കാരണമായി. പരിക്കേറ്റവരുടെ ബന്ധു നവാസിന്‍റെ പരാതിയിലാണ് കേസ്. കോതമംഗലത്ത് നിന്ന് വരികയായിരുന്ന ബസ്സിലെ ആരിഫ, രണ്ടു വയസ്സുള്ള ഹാഷിം എന്നിവർ കൈക്ക് പരിക്ക് പറ്റി ചികിത്സയിലാണ്. മറ്റുള്ളവരുടെ ജീവൻ അപകടത്തിൽ ആക്കുന്ന വിധം അശ്രദ്ധമായി വാഹനമോടിക്കൽ തുടങ്ങി മൂന്നു വകുപ്പുകൾ ചേർത്താണ് കേസ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam