തിരുവനന്തപുരം കോര്‍പറേഷന്‍ നികുതി വെട്ടിപ്പ്; സസ്പെന്‍ഷനിലുള്ള കാഷ്യര്‍ക്കെതിരെ വീണ്ടും കേസ്

Published : Feb 03, 2022, 11:30 AM IST
തിരുവനന്തപുരം കോര്‍പറേഷന്‍ നികുതി വെട്ടിപ്പ്; സസ്പെന്‍ഷനിലുള്ള കാഷ്യര്‍ക്കെതിരെ വീണ്ടും കേസ്

Synopsis

കഴക്കൂട്ടം സോണൽ ഓഫീസില്‍ രണ്ടര ലക്ഷത്തിന്‍റെ തട്ടിപ്പാണ് അന്‍സില്‍ നടത്തിയത്.   

തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിലെ (Trivandrum Corporation) നികുതി വെട്ടിപ്പില്‍ സസ്പെൻഷനിലുള്ള കാഷ്യർക്കെതിരെ വീണ്ടും കേസ്. സോണല്‍ ഓഫീസിലെ കാഷ്യറായിരുന്ന അൻസിൽ കുമാറിനെതിരെയാണ് കഴക്കൂട്ടം പൊലീസ് കേസെടുത്തത്. കഴക്കൂട്ടം സോണൽ ഓഫീസില്‍ രണ്ടര ലക്ഷത്തിന്‍റെ തട്ടിപ്പാണ് അന്‍സില്‍ നടത്തിയത്. 

നികുതിയിനത്തിലും കുടിവെള്ള കണക്ഷൻ എടുക്കുന്നതിനായി റോഡ് മുറിക്കുന്നതിനും ജനങ്ങൾ അടച്ച പണമാണ് അന്‍സില്‍ തട്ടിയെടുത്തത്. പണമടയ്ക്കുന്നവർക്ക് രസീത് നൽകാറുണ്ടെങ്കിലും രജിസ്റ്ററിൽ രസീത് ക്യാൻസൽ ചെയ്താണ് തട്ടിപ്പ് നടത്തിയത്. ഓഡിറ്റ് വിഭാഗത്തിന്റെ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. നഗരസഭാ സെക്രട്ടറി നൽകിയ പരാതിയിലാണ് കഴക്കൂട്ടം പൊലീസ് കേസെടുത്തത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമലയിൽ കേരളീയ സദ്യ 21മുതൽ, ശബരിമല മാസ്റ്റർ പ്ലാൻ ചർച്ചയ്ക്ക് നാളെ പ്രത്യേക യോഗം
നാല് ദിവസം മുൻപ് അവധിക്ക് നാട്ടിലെത്തിയ സൈനികനെ നിലമ്പൂരിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം