വിദ്യാർത്ഥിനിയെ മർദ്ദിച്ച കേസ്; എസ്എഫ്ഐ നേതാവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

Published : Jan 11, 2024, 03:12 PM IST
വിദ്യാർത്ഥിനിയെ മർദ്ദിച്ച കേസ്; എസ്എഫ്ഐ നേതാവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

Synopsis

ഒന്നാം പ്രതി ജയ്സൺ ജോസഫിന്റെ ജാമ്യാപേക്ഷയാണ് തള്ളിയത്. ജയ്സൺ എസ്എഫ്ഐ നേതാവും സിപിഎം പെരുനാട് ഏരിയ കമ്മിറ്റി അംഗവുമാണ്. 

കൊച്ചി: പത്തനംതിട്ട കടമ്മനിട്ടയിൽ വിദ്യാർത്ഥിനിയെ മർദ്ദിച്ച കേസിലെ എസ്എഫ്ഐ നേതാവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഒന്നാം പ്രതി ജയ്സൺ ജോസഫിന്റെ ജാമ്യാപേക്ഷയാണ് തള്ളിയത്. ജയ്സൺ എസ്എഫ്ഐ നേതാവും സിപിഎം പെരുനാട് ഏരിയ കമ്മിറ്റി അംഗവുമാണ്. 

രണ്ട് മുതൽ അഞ്ച് വരെയുള്ള പ്രതികൾ പതിനഞ്ചാം തീയതി അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചു. ഇവരെ അറസ്റ്റ് ചെയ്താലും ജാമ്യം നൽകണമെന്നും കോടതി ഉത്തരവിട്ടു. ഡിസംബർ 20നാണ് കടമ്മനിട്ട മൗണ്ട് സിയോൺ കോളേജിൽ  നിയമ വിദ്യാർത്ഥിനിക്ക് മർദ്ദനമേറ്റത്. മർദ്ദനമേറ്റയാളുടെ പരാതിയിൽ കേസെടുക്കാൻ മടിച്ച പൊലീസ്, പരാതിക്കാരിക്കെതിരെ തുടരെ കേസ് എടുത്തിരുന്നു.

PREV
Read more Articles on
click me!

Recommended Stories

പരാതിക്കാരിയെ അപമാനിച്ച കേസ്; രാഹുൽ ഈശ്വറിന്‍റെ ജാമ്യ ഹർജിയിൽ വാദം തുടരും, അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ
മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ ഹൈക്കോടതി, 10-ാം ദിവസവും ഒളിവിൽ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ