ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗൂഢാലോചനയ്ക്ക് നിലവിൽ തെളിവില്ല, സൈബർ ഫോറൻസിക് പരിശോധനയ്ക്ക് പൊലീസ്

Published : Jun 27, 2026, 07:23 AM IST
ed attack

Synopsis

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഗൂഢാലോചനക്ക് നിലവിൽ തെളിവുകൾ ഇല്ലെന്നാണ് കണ്ടെത്തൽ.ഏരിയ സെക്രട്ടറി തലത്തിലുള്ള കോളുകൾ മാത്രമാണ് ഫോണുകളിലുള്ളത്.അവ സമരത്തിന് എത്താൻ ആവശ്യപ്പെട്ടുള്ള കോളുകളാണെന്നാണ് പ്രതികളുടെ മൊഴി.

തിരുവനന്തപുരം: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികളുടെ കോൾ റെക്കോർഡ് പരിശോധന പൂർത്തിയായി. സംഭവത്തിൽ ഗൂഢാലോചനക്ക് നിലവിൽ തെളിവുകൾ ഇല്ലെന്നാണ് കണ്ടെത്തൽ. ഏരിയ സെക്രട്ടറി തലത്തിലുള്ള കോളുകൾ മാത്രമാണ് ഫോണുകളിലുള്ളത്. അവ സമരത്തിന് എത്താൻ ആവശ്യപ്പെട്ടുള്ള കോളുകളാണെന്നാണ് പ്രതികളുടെ മൊഴി.

ആരെങ്കിലും അക്രമത്തിനു ആഹ്വാനം ചെയ്തോയെന്ന് കണ്ടെത്താനായി ഫോണുകളുടെ സൈബർ ഫോറൻസിക് പരിശോധനയ്ക്ക് കടക്കാൻ ഒരുങ്ങുകയാണ് പൊലീസ്. അതിനായി ഫോണുകളുടെ ഹാഷ് വാല്യൂ സെറ്റ് ചെയ്തു കഴിഞ്ഞു. പരിശോധനയിൽ കണ്ടെത്തേണ്ട കാര്യങ്ങൾ സംബന്ധിച്ചു കോടതിക്ക് റിപ്പോർട്ട്‌ സമർപ്പിച്ചിട്ടുണ്ട്. അക്രമത്തിനു ആഹ്വാന സന്ദേശങ്ങൾ ഉണ്ടെങ്കിൽ ഈ പരിശോധനയിൽ കണ്ടെത്താൻ സാധിക്കും. ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിലെ ഇരുപതിലേറെ പ്രതികൾ ഇപ്പോഴും ഒളിവിലാണ്. ഇതിൽ വാഹനം ആക്രമിച്ച 3 പ്രതികളും ഉൾപ്പെടുന്നുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഉറ്റവർ കയ്യൊഴിഞ്ഞ കാൻസർ രോഗി; ഹൈന്ദവാചാരപ്രകാരം നാരായണൻ്റെ ചിതയ്ക്ക് തീകൊളുത്തി ഇർഫാന ഇഖ്ബാൽ
Malayalam news live: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗൂഢാലോചനയ്ക്ക് നിലവിൽ തെളിവില്ല, സൈബർ ഫോറൻസിക് പരിശോധനയ്ക്ക് പൊലീസ്