ഗർഭിണിയ്ക്ക് ചികിൽസ നിഷേധിച്ച സംഭവം; ആശുപത്രികളെ ന്യായീകരിച്ച് ആരോഗ്യ വകുപ്പ്

Web Desk   | Asianet News
Published : Sep 18, 2021, 02:19 PM IST
ഗർഭിണിയ്ക്ക് ചികിൽസ നിഷേധിച്ച സംഭവം; ആശുപത്രികളെ ന്യായീകരിച്ച് ആരോഗ്യ വകുപ്പ്

Synopsis

വിക്ടോറിയയിൽ എത്തുമ്പോൾ പ്രസവം അടുത്ത അവസ്ഥയിലായിരുന്നു. ഈ ഘട്ടത്തിൽ കുഞ്ഞിന് ചലനമുണ്ടായിരുന്നു. എട്ടുമാസത്തെ ഗർഭകാലം പൂർത്തിയായിരുന്നു. ഡോക്ടർമാരുടെ നിർദ്ദേശത്തിന് വിരുദ്ധമായി റഫർ വാങ്ങിപ്പോകുന്നുവെന്ന് എഴുതി നൽകി.

തിരുവനന്തപുരം: ഗർഭസ്ഥ ശിശു മരിച്ചതറിയാതെ ഗർഭിണിയായ യുവതിക്ക് ചികിത്സ നിഷേധിച്ച സംഭവത്തിൽ ആശുപത്രികൾക്ക് വീഴ്ചയുണ്ടായിട്ടില്ലെന്ന് കൊല്ലം  ഡിഎം ഒയുടെ അന്വേഷണ റിപ്പോർട്ട്. ജില്ലയിലെ രണ്ട് സർക്കാർ ആശുപത്രികൾക്കും വീഴ്ചയുണ്ടായിട്ടില്ല. എസ് എ എടിയിൽ എത്തിയോ എന്നതിൽ വ്യക്തതയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

നെടുങ്ങോലം   ആശുപത്രിയിൽ സംവിധാനങ്ങൾ കുറവായതിനാൽ യുവതിയെ ഗവ. വിക്ടോറിയ ആശുപത്രിയിലേക്ക് റഫർ ചെയ്തു. ഈ മാസം പതിനൊന്നിന് വൈകിട്ട് 6ന് വിക്ടോറിയയിൽ യുവതി എത്തി. രാത്രി ഒമ്പത് മണിക്ക് യുവതിയും ഭർത്താവും ഡിസ്ചാർജ് ആവശ്യപ്പെട്ടു. ദമ്പതികളുടെ മൂത്ത കുട്ടിയും അമ്മയും തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ആയതിനാൽ ഡിസ്ചാർജ് വേണമെന്നായിരുന്നു പറഞ്ഞത്. 
ഇത് രേഖാമൂലം എഴുതി നൽകിയ ശേഷമാണ് ദമ്പതികൾ ആശുപത്രി വിട്ടത്. വിക്ടോറിയയിൽ എത്തുമ്പോൾ പ്രസവം അടുത്ത അവസ്ഥയിലായിരുന്നു. ഈ ഘട്ടത്തിൽ കുഞ്ഞിന് ചലനമുണ്ടായിരുന്നു. എട്ടുമാസത്തെ ഗർഭകാലം പൂർത്തിയായിരുന്നു. ഡോക്ടർമാരുടെ നിർദ്ദേശത്തിന് വിരുദ്ധമായി റഫർ വാങ്ങിപ്പോകുന്നുവെന്ന് എഴുതി നൽകി. 15 നാണ് യുവതി പാരിപ്പള്ളി മെഡിക്കൽ കോളേജിൽ എത്തിയത് എന്നും റിപ്പോർട്ടിൽ പറയുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

PREV
click me!

Recommended Stories

ചിത്രപ്രിയയുടെ മരണ കാരണം തലയ്‌ക്കേറ്റ ഗുരുതര പരിക്ക്, ശരീരത്തിൽ പിടിവലിയുടെ പാടുകൾ; പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത്
തദ്ദേശ തെരഞ്ഞെടുപ്പ് ; ആദ്യഘട്ടത്തിൽ 70.91 ശതമാനം പോളിങ് രേഖപ്പെടുത്തി