മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയെന്ന കേസ്; ഇന്ന് ലോകായുക്ത പരിഗണിക്കും

Published : Aug 11, 2023, 06:40 AM ISTUpdated : Aug 11, 2023, 07:53 AM IST
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയെന്ന കേസ്; ഇന്ന് ലോകായുക്ത പരിഗണിക്കും

Synopsis

ലോകായുക്തയുടെ മൂന്നംഗ ബഞ്ചാണ് പരിഗണിക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള പണം അന്തരിച്ച രാഷ്ട്രീയ നേതാക്കളുടെ കുടുബാംഗങ്ങള്‍ക്ക് ചട്ടവിരുദ്ധമായി നൽകിയെന്നാണ് ഹർജിക്കാരായ ആർ.എസ്.ശശികുമാറിൻെറ ആരോപണം. 

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയെന്ന കേസ് ഇന്ന് ലോകായുക്ത പരിഗണിക്കും. ലോകായുക്തയുടെ മൂന്നംഗ ബഞ്ചാണ് പരിഗണിക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള പണം അന്തരിച്ച രാഷ്ട്രീയ നേതാക്കളുടെ കുടുബാംഗങ്ങള്‍ക്ക് ചട്ടവിരുദ്ധമായി നൽകിയെന്നാണ് ഹർജിക്കാരായ ആർ.എസ്.ശശികുമാറിൻെറ ആരോപണം. 

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുർവിനിയോഗ പരാതി: ലോകായുക്ത ഫുൾബെഞ്ച് ഇന്ന് കേസ് പരിഗണിക്കും

ഈ ഹർജി ലോകായുക്തയുടെ പരിധിയിൽപ്പെടുന്നതാണോയെന്ന് പരിശോധിക്കണെമെന്ന് കഴിഞ്ഞ പ്രാവശ്യം ഹർജി പരിഗണിച്ചപ്പോള്‍ മൂന്നംഗ ബഞ്ച് വിലയിരുത്തിയിരുന്നു. എന്നാൽ ജസ്റ്റിസ് പയസ് കുര്യക്കോസ് അധ്യക്ഷനായ ലോകായുക്ത മൂന്നംഗബഞ്ച് ഇക്കാര്യം മുമ്പ് പരിശോധിച്ച് തീർപ്പാക്കിതയാണെന്നും ഇനി പരിശോധന വേണ്ടെന്നുമുള്ള ഇടക്കാല ഹർജി ഇന്നലെ ശശികുമാർ നൽകിയിരുന്നു. ഈ ഹർജിയിലാകും ഇന്ന് വാദം കേള്‍ക്കുക. ലോകായുക്തയുടെ ഡിവിഷൻ ബഞ്ചിൽ അഭിപ്രായ വ്യത്യസമുണ്ടായപ്പോഴാണ് ഹർജി മൂന്നംഗ ബഞ്ചിന് വിട്ടത്. ഇത് ചോദ്യം ചെയ്ത് ശശികുമാർ ഹൈക്കോടതിയിൽ നൽകിയ ഹർജി തള്ളിയിരുന്നു.

'ഇതൊന്ന് തലയിൽനിന്ന് പോയികിട്ടിയാൽ അത്രയും സന്തോഷം'മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വകമാറ്റിയകേസില്‍ ലോകായുക്ത 

മുഖ്യമന്ത്രിക്കും ഒന്നാം പിണറായി സർക്കാറിലെ മന്ത്രിമാർക്കും എതിരെയാണ് കേസ്. എൻസിപി നേതാവായിരുന്ന ഉഴവൂർ വിജയന്‍റെ കുടുംബത്തിന് 25 ലക്ഷവും അന്തരിച്ച എംഎൽഎ കെ കെ രാമചന്ദ്രന്‍റെ കുടുംബത്തിന് എട്ടരലക്ഷം രൂപയും കോടിയേരി ബാലകൃഷ്ണന്‍റെ പൈലറ്റ് വാഹനം അപകടത്തിൽപ്പെട്ട് മരിച്ച സിവിൽ പൊലീസ് ഓഫീസറുടെ കുടുംബത്തിന് 20 ലക്ഷം രൂപയും അനുവദിച്ചത് ചോദ്യം ചെയ്തായിരുന്നു പരാതി. 

'ബോംബെറിയും വധിക്കാൻ ശ്രമിക്കും', മുഖ്യമന്ത്രിക്കെതിരെ പോസ്റ്റിട്ട കേസിലടക്കം പ്രതിയായ യുവാവിന്റെ വെല്ലുവിളി

https://www.youtube.com/watch?v=qxJuC38RSRc

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ചിത്രപ്രിയ താക്കീത് ചെയ്തതോടെ പക, അലൻ വിളിച്ചത് പറഞ്ഞുതീർക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച്; പെട്ടെന്നുള്ള പ്രകോപനമല്ല, എല്ലാം ആസൂത്രിതമെന്ന് പൊലീസ്
അച്ഛനെ വെട്ടിക്കൊന്നത് വീട്ടിൽ സൂക്ഷിച്ചിരുന്ന പണവും സ്വർണവും തട്ടിയെടുക്കാൻ, അമ്മയുടെ ജീവൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; മൊഴി രേഖപ്പെടുത്തി പൊലീസ്