
തിരുവനന്തപുരം: പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്റെ 'കണ്ണൂര്‍ വികസന' പരാമര്‍ശങ്ങൡ പ്രതികരിച്ച് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായി കെകെ രാഗേഷ്. പുതുപ്പള്ളിയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ കണ്ണൂരിലെ വികസനം അല്ല, പുതുപ്പള്ളിയിലെ വികസനമാണ് ചര്‍ച്ച ചെയ്യേണ്ടതെന്ന് കെകെ രാഗേഷ് പറഞ്ഞു.
'വികസനം വെല്ലുവിളിച്ച് തെളിയിക്കേണ്ടതല്ല. ഇവിടെ കണ്ണൂരിനെതിരെ ഒരു വെല്ലുവിളി ഉണ്ടായിരിക്കുന്നു. ഒരു ആവശ്യവും ഇല്ലാത്ത വെല്ലുവിളിയാണ് അത്.' അത് എന്തിന് വേണ്ടിയാണെന്ന് അദ്ദേഹം വ്യക്തമാക്കട്ടെയെന്നും കണ്ണൂര്‍ സന്ദര്‍ശിക്കാത്തത് കൊണ്ടാകണം അദ്ദേഹത്തിന് ചില യാഥാര്‍ത്ഥ്യങ്ങള്‍ മനസിലായിട്ടുണ്ടാവില്ലെന്നും കെകെ രാഗേഷ് ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
കെകെ രാഗേഷിന്റെ കുറിപ്പ്: വികസനം വെല്ലുവിളിച്ച് തെളിയിക്കേണ്ടതല്ല. എന്നാല്‍ ഇവിടെ കണ്ണൂരിനെതിരെ ഒരു വെല്ലുവിളി ഉണ്ടായിരിക്കുന്നു. സാധാരണ നിലയില്‍ ഒരു ആവശ്യവും ഇല്ലാത്ത വെല്ലുവിളിയാണ് അത്. പുതുപ്പള്ളിയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ കണ്ണൂരിലെ വികസനം അല്ല പുതുപ്പള്ളി മണ്ഡലത്തിലെ വികസനമാണ് ചര്‍ച്ച ചെയ്യേണ്ടത്. എന്നാല്‍ സംസ്ഥാനത്തിന്റെ മറ്റൊരു ഭാഗത്ത് കിടക്കുന്ന കണ്ണൂരിനെയാണ് പുതുപ്പള്ളിയിലെ ഒരു സ്ഥാനാര്‍ത്ഥി വെല്ലുവിളിക്കുന്നത്. ആ വെല്ലുവിളി എന്തിനുവേണ്ടിയാണ് എന്ന് അദ്ദേഹം തന്നെ വ്യക്തമാക്കട്ടെ.
കണ്ണൂര്‍ സന്ദര്‍ശിക്കാത്തത് കൊണ്ടാകണം അദ്ദേഹത്തിന് ചില യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലായിട്ടുണ്ടാവില്ല. കണ്ണൂര്‍ ജില്ലയിലെ ഒരു ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ആണ് മുണ്ടേരിയിലേത്. ആ സ്‌കൂള്‍ എങ്ങനെയാണ് എന്ന് ബഹുമാനപ്പെട്ട സ്ഥാനാര്‍ത്ഥി ഒന്ന് കാണുക. ഇത് ഒരു സ്‌കൂള്‍ മാത്രം ആണ്. സ്‌കൂളുകളും റോഡുകളും പാലങ്ങളും ആശുപത്രികളും അങ്ങനെ അങ്ങനെ നിരവധി സ്ഥാപനങ്ങളും വേറെയുണ്ട്. തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയവും വികസനവും ആണ് ചര്‍ച്ച ചെയ്യേണ്ടത് എന്ന് അദ്ദേഹത്തിന് തോന്നിയത് നല്ല കാര്യം. ചര്‍ച്ച ആ വഴിക്ക് ആകട്ടെ.
ഇത് അങ്ങോട്ടുള്ള വെല്ലുവിളി ആയിട്ട് കണക്കാക്കേണ്ടതില്ല. നമുക്ക് വസ്തുതകളും തെളിവുകളും വെച്ച് ചര്‍ച്ച ചെയ്യാം.
കണ്ണൂരിലെ മണ്ഡലങ്ങള്‍ മാത്രമാക്കരുത് - കേരളത്തിലെ 140 മണ്ഡലങ്ങളിലും കഴിഞ്ഞ ഏഴു വര്‍ഷം കൊണ്ട് എന്ത് മാറ്റമുണ്ടായി എന്ന് പരിശോധിക്കാം. പുതുപ്പള്ളിയില്‍ 53 വര്‍ഷങ്ങള്‍ പിന്നിട്ടതില്‍ അവസാനത്തെ ഏഴ് വര്‍ഷവും അതിനു മുന്‍പുള്ള ദീര്‍ഘമായ നാലര പതിറ്റാണ്ട് കാലവും തമ്മില്‍ താരതമ്യം ചെയ്യാം.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് തീയതിയില്‍ മാറ്റമില്ല; വിജ്ഞാപനം പുറത്തിറങ്ങി
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam