ഇടുക്കി: കട്ടപ്പനയില്‍ ജിം സ്ഥാപന ഉടമ അഭിഭാഷകനായ യുവാവിനെ കത്തികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തിൽ പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുത്തു. കട്ടപ്പന കണിയാരത്ത് ജീവന്‍ പ്രസാദി(28) നെയാണ് കട്ടപ്പനയിലുള്ള ജിം ഉടമ പ്രമോദ് കുത്തിയത്. ഇടതു കൈയുടെ ആഴത്തിലുള്ള മുറിവ് കൂടാതെ ശ്വാസകോശത്തിനും പരിക്കേറ്റത്തിനെ തുടർന്നാണ് നടപടി.
ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ജിമ്മില്‍ വര്‍ക്ക് ഔട്ട് ചെയ്യുന്ന സമയത്തെച്ചൊല്ലി കഴിഞ്ഞ ദിവസം തര്‍ക്കമുണ്ടായിരുന്നു. ഇതേ തുടർന്ന് മുൻകൂറായി നൽകിയ തുക തിരികെ ആവശ്യപ്പെട്ട് ജീവനും പ്രമോദും തമ്മിൽ തർക്കം ഉണ്ടാവുകയും ഇതിനിടയിൽ പ്രമോദ് കത്തികൊണ്ട് ജീവനെ കുത്തുകയായിരുന്നു. കുത്തേറ്റ ജീവൻ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടി. ജിം ഉടമ പ്രമോദിനെ കട്ടപ്പന പൊലീസ് അറസ്റ്റു ചെയ്തു.
കന്നിവോട്ട് ചെയ്യാൻ പോവുകയാണോ? വോട്ട് ചെയ്തിട്ട് ഒരു സെൽഫി എടുത്തോ, സൗജന്യ ഹൗസ് ബോട്ട് യാത്ര സമ്മാനം
https://www.youtube.com/watch?v=Ko18SgceYX8