2021ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടുത്തിയവർക്ക് മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്. 21 വയസ്സിൽ താഴെയുള്ളവർ ആയിരിക്കണം. 

ആലപ്പുഴ: ലോക്സഭ തെരഞ്ഞെടുപ്പിൽ കന്നിവോട്ട് ചെയ്യുന്നവർക്കായി സെൽഫി മത്സരം. ആലപ്പുഴയിൽ തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗമായ സ്വീപ്പിൻ്റെ ആഭിമുഖ്യത്തിലാണ് മത്സരം. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടുത്തിയവർക്ക് മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്. 21 വയസ്സിൽ താഴെയുള്ളവർ ആയിരിക്കണം.

കേരളത്തിൽ പരസ്യ പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം; 'വോട്ട'പ്പാച്ചിലിൽ സ്ഥാനാർത്ഥികൾ, തെരഞ്ഞെടുപ്പ് വെള്ളിയാഴ്ച

വോട്ട് രേഖപ്പെടുത്തിയതിനുശേഷം പോളിംഗ് ബൂത്ത് പരിധിയിൽ വച്ചാണ് സെൽഫി എടുക്കേണ്ടത്. ചൂണ്ടുവിരലിലെ മഷി അടയാളം ഉൾപ്പെടെയുള്ള സെൽഫിയാണ് മത്സരത്തിന് പരിഗണിക്കുക. സെൽഫി ഫോട്ടോ വോട്ടർമാരുടെ ഫേസ് ബുക്കിൽ #election2024_sveepalappuzha ഹാഷ് ടാഗിൽ പോസ്റ്റ് ചെയ്യണം. ഏപ്രിൽ 26 രാവിലെ 7 മണി മുതൽ വൈകുന്നേരം 7 മണി വരെയാണ് മത്സര സമയം. തെരഞ്ഞെടുക്കപ്പെടുന്ന 20 സെൽഫികൾക്ക് ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗം ഒരുക്കുന്ന സൗജന്യ ഹൗസ് ബോട്ട് യാത്രയാണ് സമ്മാനം. കൂടുതൽ വിവരങ്ങൾക്കായി 9287671309 എന്ന നമ്പറിൽ ബന്ധപ്പെടാം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം