കൊല്ലത്ത് ബിജെപി നേതാവിന്റെ മകനെ ആർഎസ്എസുകാർ മർദിച്ച കേസ്; 15 പ്രതികളെ ഒരാഴ്ചയായിട്ടും പിടികൂടാനായില്ല, ഒളിവിലെന്ന് പൊലീസ്

Published : Feb 22, 2026, 09:08 AM ISTUpdated : Feb 22, 2026, 09:23 AM IST
rss attack

Synopsis

യുവാവിനെ വളഞ്ഞിട്ട് തല്ലുന്ന ദൃശ്യം പുറത്തുവന്നിരുന്നു. 15 പേർക്കെതിരെയാണ് പൊലീസ് കേസടുത്തത്. ‌രാഷ്ട്രീയ ഇടപെടലാണ് പ്രതികളെ പിടികൂടാൻ വൈകുന്നതിന് കാരണമെന്നാണ് ആക്ഷേപം. 

കൊല്ലം: കൊല്ലത്ത് ബിജെപി ജില്ലാ പ്രസിഡന്റിന്റെ മകനെ ആർഎസ്എസ് പ്രവർത്തകർ‌ അതിക്രൂരമായി മർദിച്ച കേസിൽ പ്രതികളെ ഇതുവരെയും പിടികൂടിയിട്ടില്ലെന്ന് ആക്ഷേപം. മർദ്ദനം നടന്ന് ഒരാഴ്ച്ചയായിട്ടും പ്രതികളെ കണ്ടെത്തിയിട്ടില്ലെന്ന് ആക്ഷേപമാണ് ഉയരുന്നത്. കേസെടുത്ത് മൂന്ന് ദിവസമായിട്ടും പ്രതികൾ ഒളിവിലെന്നാണ് ശൂരനാട് പൊലീസിൻ്റെ മറുപടി. ക്ഷേത്രോത്സവത്തിനിടെയാണ് ബിജെപി ഈസ്റ്റ് ജില്ലാ പ്രസിഡന്റ് രാജി പ്രസാദിന്റെ മകൻ പൃഥ്വിരാജിന് മർദ്ദനമേറ്റത്. യുവാവിനെ വളഞ്ഞിട്ട് തല്ലുന്ന ദൃശ്യം പുറത്തുവന്നിരുന്നു. 15 പേർക്കെതിരെയാണ് പൊലീസ് കേസടുത്തത്. ‌രാഷ്ട്രീയ ഇടപെടലാണ് പ്രതികളെ പിടികൂടാൻ വൈകുന്നതിന് കാരണമെന്നാണ് ആക്ഷേപം.

ഇടിവള പോലെ ശക്തമായ വസ്തുകൊണ്ട് ആക്രമിച്ചതിനെ തുടര്‍ന്ന് പൃഥ്വിരാജിൻറെ തലയിൽ ആഴത്തിലുള്ള മുറിവുണ്ട്. ശരീരമാസകലം ചതവുണ്ടെന്നും എഫ്ഐആറിൽ പറയുന്നു. 15 പേരടങ്ങുന്ന സംഘമാണ് യുവാവിനെ അതിക്രൂരമായി ആക്രമിച്ചത്. വ്യക്തി വൈരാഗ്യമാണ് അക്രമത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. വളഞ്ഞിട്ട് ആക്രമിക്കുകയാണ് ചെയ്തത്.  രാഷ്ട്രീയ ഇടപെടലിന്‍റെ ഭാഗമായിട്ടാണ് പ്രതികളെ ഇതുവരെ പിടികൂടാത്തത് എന്ന ആക്ഷേപവും ഉയരുന്നുണ്ട്. 

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഹില്‍ ഹൈവേ റണ്‍; മിലിന്ദ് സോമന്‍ ഓടിയത് 20കിലോമീറ്റർ ദൂരം, കൂട്ടയോട്ടം ചപ്പാത്തിൽ സമാപിച്ചു
അന്തിമ വോട്ടർ പട്ടിക; ഒരു കുടുംബത്തിലുള്ളവർ പല ബൂത്തുകളിൽ, പരാതികൾ വ്യാപകം