നിയമസഭാ കയ്യാങ്കളി കേസ്; ഹൈക്കോടതിയിൽ വാദം പൂർത്തിയായി, വിധി പറയാൻ മാറ്റി

Web Desk   | Asianet News
Published : Nov 23, 2020, 04:31 PM IST
നിയമസഭാ കയ്യാങ്കളി കേസ്; ഹൈക്കോടതിയിൽ വാദം പൂർത്തിയായി, വിധി പറയാൻ മാറ്റി

Synopsis

കെ എം മാണിയുടെ ബജറ്റ് അവതരണവുമായി ബന്ധപ്പെട്ട് 2015ൽ നിയമസഭയിലുണ്ടായ കയ്യാങ്കളിക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. ഈ ആവശ്യം നേരത്തെ തിരുവനന്തപുരം ജില്ലാ കോടതി തളളിയിരുന്നു. 

കൊച്ചി: നിയമസഭാ കയ്യാങ്കളി കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതിയിൽ വാദം പൂർത്തിയായി. സിംഗിൾ ബെഞ്ച് കേസ് വിധി പറയാനായി മാറ്റി. 

കെ എം മാണിയുടെ ബജറ്റ് അവതരണവുമായി ബന്ധപ്പെട്ട് 2015ൽ നിയമസഭയിലുണ്ടായ കയ്യാങ്കളിക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. ഈ ആവശ്യം നേരത്തെ തിരുവനന്തപുരം ജില്ലാ കോടതി തളളിയിരുന്നു. നിയമസഭാ അംഗങ്ങൾക്ക് എതിരെ കേസ് എടുക്കണമെങ്കിൽ സ്പീക്കറുടെ  അനുമതി വേണമെന്ന് സർക്കാർ അറിയിച്ചു. എന്നാൽ ഇത്തരം കേസുകൾ പിൻവലിക്കുന്നതിൽ എന്താണ് പൊതു താൽപര്യമെന്ന് കോടതി സർക്കാരിനോട് ആരാ‌‌ഞ്ഞു. മന്ത്രിമാരായ ഇ പി ജയരാജനെയും കെ ടി ജലീലിനെയും കൂടാതെ വി ശിവൻകുട്ടി, കെ അജിത്ത്, സി കെ സദാശിവൻ, കുഞ്ഞഹമ്മദ് മാസ്റ്റർ എന്നിവരും കേസിലെ പ്രതികളാണ്. 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അടിയന്തര ലാൻഡിങ്; എയർ ഇന്ത്യ എക്സപ്രസ് വിമാനത്തിന്റെ ടയറുകൾ പൊട്ടി, യാത്രക്കാർ സുരക്ഷിതർ
തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം; സംസ്ഥാനത്തെ ആദ്യഘട്ട വിവരശേഖരണം ഇന്ന് അവസാനിക്കും, ഒഴിവാക്കപ്പെട്ടവർ 25 ലക്ഷത്തോളം