തിരുവനന്തപുരം റവന്യൂ ജില്ലാ കലോത്സവ വിധിനിർണയ പാനലിനെതിരായ ആരോപണം: ബാലാവകാശ കമ്മീഷൻ കേസെടുത്തു

Published : Nov 29, 2026, 09:33 PM IST
Thiruvananthapuram Revenue District Kalolsavam 2026

Synopsis

തിരുവനന്തപുരം റവന്യൂ ജില്ലാ കലോത്സവ വിധിനിർണയ പാനലിനെതിരെ ഉയർന്ന ആരോപണത്തിൽ കേസ്. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ആണ് കേസെടുത്തത്. വിദ്യാർത്ഥികളും രക്ഷിതാക്കളുമാണ് ആരോപണവുമായി രംഗത്തെത്തിയത്.

തിരുവനന്തപുരം: കലോത്സവ വിധിനിർണയ പാനലിനെതിരെ ഉയർന്ന ആരോപണത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ കേസെടുത്തു. തിരുവനന്തപുരം റവന്യൂ ജില്ലാ കലോത്സവത്തിലെ വിധിനിർണയ പാനലിനെതിരെ ഉയർന്ന ആരോപണത്തിലാണ് നടപടി. വിധിനിർണയ പാനലിൻ്റെ വിവരങ്ങൾ ചോർന്നെന്നും പണം ആവശ്യപ്പെട്ടെന്നുമായിരുന്നു പരാതി. ജില്ലാ പൊലീസ് മേധാവി, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ, പൊലീസ് വിജിലൻസ് എന്നിവരോട് കമ്മീഷൻ വിശദീകരണം ആവശ്യപ്പെട്ടു.

തിരുവനന്തപുരം റവന്യൂ ജില്ലാ സ്കൂൾ കലോത്സവം നവംബർ 30ന് ആരംഭിക്കാനിരിക്കെ വിധിനിർണയ പാനലിനെതിരെ പരാതിയുമായി മത്സരാർത്ഥികളും രക്ഷിതാക്കളുമാണ് രംഗത്തെത്തിയത്. വിധിനിർണയ പാനൽ വിവരങ്ങൾ ചോർന്നെന്നും പണം ആവശ്യപ്പെട്ടെന്നുമായിരുന്നു ആരോപിച്ചത്.

ഒന്നാം സ്ഥാനം ഉറപ്പാക്കാൻ ഇടനിലക്കാർ വഴി മൂന്നുമുതൽ നാല് ലക്ഷം രൂപ വരെ ആവശ്യപ്പെട്ടെന്നാണ് പരാതി. കലോത്സവം തുടങ്ങുന്നതിന് മുമ്പ് അടിയന്തര അന്വേഷണം നടത്തി നിഷ്പക്ഷത ഉറപ്പാക്കണമെന്ന് രക്ഷിതാക്കൾ ഡിജിഇക്ക്‌ നൽകിയ പരാതിയിൽ ആവശ്യപ്പെട്ടിരുന്നു. ​പ്രോഗ്രാം കമ്മിറ്റി വിളിക്കുമ്പോൾ ഏത് തീയതി ഏറ്റെടുക്കണമെന്നും തലേദിവസം എത്തണമെന്നും പറയുന്ന വാട്സ്ആപ്പ് ചാറ്റും തെളിവായി ഹാജരാക്കിയിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'ധീരനായ കോൺഗ്രസ്‌ പടയാളി, സ്വർണ്ണക്കൊട്ടാരം തന്നാൽ പോലും ബിജെപിയിലേക്ക് പോകില്ലെന്ന് കെ. സുധാകരൻ
പരമ്പരാഗത സംവാദ ശൈലികളെ മാറ്റിമറിച്ച അഗോറ ബമ്പർ ഹിറ്റ്, പരിധികളില്ലാത്ത ആശയങ്ങൾ പ്രവഹിച്ച 3 ദിനം; നാളെയിലേക്കുള്ള പുതുവഴി തുറന്ന ചിന്തകൾക്ക് കയ്യടി