സെക്രട്ടറിയേറ്റ് മാർച്ചിനിടെ പൊലീസിനെ ആക്രമിച്ച കേസ്: എസ്എഫ്ഐ പ്രവർത്തകൻ അറസ്റ്റിൽ

Published : Sep 03, 2026, 04:37 PM IST
SFI

Synopsis

എസ്എഫ്ഐ നേതാക്കളെല്ലാം ജാമ്യമില്ലാ കേസില പ്രതികളായ സാഹചര്യത്തിൽ ഇന്ന് നടത്താൻ നിശ്ചയിച്ചിരുന്ന പൊലിസ ആസ്ഥാനത്തേക്കുള്ള മാർച്ച് എസ്എഫ്ഐ ഉപേക്ഷിച്ചു.

തിരുവനന്തപുരം: സെക്രട്ടറിയേറ്റ് മാർച്ചിനിടെ പൊലീസിനെ ആക്രമിച്ച കേസിൽ ഒരു എസ്എഫ്ഐ പ്രവർത്തകൻ അറസ്റ്റിൽ. തിരുവനന്തപുരം എസ്എഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം മനേഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വധശ്രമത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. എസ്എഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറി ജോയലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കൻോൺമെൻറ് എസിപിയെ ആക്രമിച്ചതെന്ന് പൊലീസ് കണ്ടെത്തി. ഇന്നലെ പ്രതിഷേധത്തിനിടെ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവനെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആശുപത്രിയിലെത്തി സന്ദർശിച്ചു.

എസ്എഫ്ഐ നേതാക്കളെല്ലാം ജാമ്യമില്ലാ കേസില പ്രതികളായ സാഹചര്യത്തിൽ ഇന്ന് നടത്താൻ നിശ്ചയിച്ചിരുന്ന പൊലിസ ആസ്ഥാനത്തേക്കുള്ള മാർച്ച് എസ്എഫ്ഐ ഉപേക്ഷിച്ചു. വിദ്യാർത്ഥികള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തിൽ ഗൂഡാലോചന ആരോപിച്ച് എസ്എഫ്ഐ ഡിജിപിക്ക് പരാതി നൽകി. പ്രത്യേക സംഘത്തെ രൂപീകരിച്ച് ഉദ്യോഗസ്ഥരുടെ ഗൂഡാലോചന അന്വേഷിക്കണമെന്നാണ് ആവശ്യം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

അധ്യാപകരുടെയും വിദ്യാ‍ർത്ഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; കോളേജ് വിദ്യാർത്ഥിക്കെതിരെ കേസ്
കാന്തപുരത്തിന്റെ പരാമർശത്തിൽ കമന്‍റ് ചെയ്യാനില്ലെന്ന് ആവർത്തിച്ച് കെ എം ഷാജി; 'സോഷ്യൽ മീഡിയയിൽ എന്‍റെ കമന്‍റിട്ട് മെക്കിട്ട് കേറുന്ന രീതി വേണ്ട'