വീണ ജോർജിനെ ആക്രമിച്ചെന്ന കേസ്: എസ്ഐടി രൂപീകരിച്ച് ഉത്തരവിറങ്ങി, അന്വേഷണ സംഘത്തിൽ 8 അം​ഗങ്ങൾ

Published : Sep 03, 2026, 10:25 PM ISTUpdated : Sep 03, 2026, 10:32 PM IST
veena george

Synopsis

സി.ഐ. ജി.എസ്. സജിയാണ് അന്വേഷണ ഉദ്യോഗസ്ഥൻ. എസ്ഐടിയിൽ ഒരു സിഐയും മൂന്ന് എസ്ഐമാരും രണ്ട് എഎസ്ഐമാരും ഉൾപ്പെടുന്നുണ്ട്. അന്വേഷണ സംഘം ഉടൻ യോഗം ചേരും.

കണ്ണൂർ: കണ്ണൂരിൽ വീണാ ജോർജിനെ കെഎസ് യു പ്രവർത്തകർ ആക്രമിച്ചെന്ന കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് ഉത്തരവിറങ്ങി. കെഎപി നാലാം ബറ്റാലിയൻ കമാൻഡൻറ് യു. പ്രേമനും കണ്ണൂർ എസിപി എം.പി. ആസാദിന്‍റെയും നേതൃത്വത്തിലുള്ള സംഘത്തിൽ 6 അംഗങ്ങൾ കൂടിയുണ്ട്. റെയിൽവേ ഇൻസ്പെക്ടര്‍ ജി. എസ്. സജിയാണ് അന്വേഷണ ഉദ്യോഗസ്ഥൻ. മൂന്ന് എസ്ഐമാരും രണ്ട് എഎസ്ഐമാരും സംഘത്തിലുണ്ട്. അന്വേഷണ സംഘം ഉടൻ യോഗം ചേരും. ഫെബ്രുവരി 25നായിരുന്നു കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വച്ച് വീണാ ജോർജിനെ കെഎസ് യു പ്രവർത്തകർ കരിങ്കൊടി കാണിച്ചത്.

മാരകായുധങ്ങളുമായെത്തി മന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന ഗൺമാന്‍റെ പരാതിയിൽ കെഎസ് യു കണ്ണൂർ ജില്ലാ പ്രസിഡന്‍റ് എംസി അതുൽ ഉൾപ്പെടെ 5 പേർക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പും ചുമത്തിയിരുന്നു. പിന്നീട് ഇത് ഒഴിവാക്കിയാണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. മന്ത്രിയുടേയും ഗൺമാന്റേയും മൊഴി പുതിയ അന്വേഷണസംഘം രേഖപ്പെടുത്തും. കെഎസ് യു പ്രവർത്തകർക്കെതിരെ വധശ്രമം ചുമത്തിയതിൽ ഉയർന്ന തലത്തിലുള്ള ഗൂഢാലോചന നടന്നതായി കെഎസ് യു ആരോപിച്ചിരുന്നു. ഇതിലും അന്വേഷണം ഉണ്ടാകും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'സ്ത്രീകൾക്ക് രണ്ടാം സ്ഥാനം നൽകിയിട്ടില്ല, ഇസ്ലാമിൽ അങ്ങനെ പറഞ്ഞിട്ടില്ല'; വിശദീകരണവുമായി കാന്തപുരം
മെസി വിവാദം: അന്വേഷണത്തിന് എസ്ഐടി രൂപീകരിച്ച് ഉത്തരവിറങ്ങി, അന്വേഷണ പരിധിയിൽ ഒമ്പത് വിഷയങ്ങൾ