ഹരിത വിഷയത്തില്‍ പ്രതികരിച്ച വിദ്യാര്‍ഥിനിക്ക് നേരെ സൈബര്‍ ആക്രമണം; യൂത്ത് ലീഗ് പ്രവര്‍ത്തകനെതിരെ കേസ്

Published : Feb 07, 2022, 12:51 AM IST
ഹരിത വിഷയത്തില്‍ പ്രതികരിച്ച വിദ്യാര്‍ഥിനിക്ക് നേരെ സൈബര്‍ ആക്രമണം; യൂത്ത് ലീഗ് പ്രവര്‍ത്തകനെതിരെ കേസ്

Synopsis

വ്യാജ ഐഡിയുണ്ടാക്കി ആഷിഖ ഖാനത്തെ അപമാനിക്കാന്‍ ശ്രമിച്ചത് മലപ്പുറം ചാപ്പനങ്ങാടിയിലെ മുഹമ്മദ് അനീസ് എന്ന യൂത്ത് ലീഗ് പ്രവര്‍ത്തകനാണെന്ന് സൈബര്‍ പൊലീസിന്റെ പരിശോധനയില്‍ കണ്ടെത്തി.  

മലപ്പുറം: ഹരിത വിഷയത്തില്‍ എം.എസ്.എഫ് നേത്യത്വത്തിനെതിരെ പ്രതികരിച്ചതിന്റെ വിരോധത്തില്‍ കോളേജ് വിദ്യാര്‍ഥിനിക്കുനേരെ സൈബര്‍ ആക്രമണം. മലപ്പുറം പൂക്കാട്ടിരി സ്വദേശി ആഷിഖ ഖാനത്തിന് നേരയാണ് യൂത്ത് ലീഗ് പ്രവര്‍ത്തകന്റെ സൈബര്‍ ആക്രമണമുണ്ടായത്. 

വ്യാജ ഐഡിയുണ്ടാക്കി ആഷിഖ ഖാനത്തെ അപമാനിക്കാന്‍ ശ്രമിച്ചത് മലപ്പുറം ചാപ്പനങ്ങാടിയിലെ മുഹമ്മദ് അനീസ് എന്ന യൂത്ത് ലീഗ് പ്രവര്‍ത്തകനാണെന്ന് സൈബര്‍ പൊലീസിന്റെ പരിശോധനയില്‍ കണ്ടെത്തി. ചോദ്യം ചെയ്തതില്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയും ചെയ്തു. ചോദ്യം ചെയ്യാനായി വിളിപ്പിച്ചപ്പോള്‍ എം.എസ്.എഫ് ജില്ലാ ഭാരവാഹികള്‍ക്കൊപ്പമാണ് മുഹമ്മദ് അനീസ് പൊലീസ് സ്റ്റേഷനിലേക്കു വന്നത്. സൈബര്‍ ആക്രമണത്തിന് പിന്നിലുള്ളവരെ കണ്ടെത്തി നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മുസ്ലീം ലീഗ് നേതാക്കള്‍ക്ക് പരാതി നല്‍കുമെന്ന് ആഷിഖ ഖാനം പറഞ്ഞു.

എന്നാല്‍ സൈബര്‍ ആക്രമണത്തില്‍ പങ്കില്ലെന്നാണ് എം.എസ്.എഫ് നേതാക്കളുടെ വിശദീകരണം. നാട്ടുകാരനായ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ എന്ന നിലയിലാണ് എം.എസ്.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി വഹാബ് ചാപ്പനങ്ങാടി വ്യക്തമാക്കി. ആരോപണ വിധേയനായ ആള്‍ക്കൊപ്പം പൊലീസ് സ്റ്റേഷനിലേക്ക് പോയതില്‍ രാഷ്ട്രീയമില്ലെന്നും എം.എസ്.എഫ് നേതൃത്വം വിശദീകരിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നടിയെ ആക്രമിച്ച കേസ്; വിചാരണക്കോടതി ഉത്തരവിനെതിരായ അപ്പീൽ നടപടികൾ തുടങ്ങി, ദിലീപ് അടക്കമുള്ളവരെ വെറുതെവിട്ട നടപടി ചോദ്യം ചെയ്യും
ഒരു പോസ്റ്റൽ ബാലറ്റിൽ ആര്‍ക്കും വോട്ടില്ല, ബിജെപി എൽഡിഎഫിനോട് തോറ്റത് ഒരു വോട്ടിന്, പൂമംഗലം പഞ്ചായത്തിൽ സൂപ്പര്‍ ക്ലൈമാക്സ്