
പാലക്കാട്: പാലക്കാട് വടക്കഞ്ചേരിയില്‍ അഞ്ച് വര്‍ഷം മുമ്പ് ആക്രമണത്തിനിരയായ സിപിഎം പ്രവര്‍ത്തകന്‍ ചികിത്സയിലിരിക്കെ മരിച്ചു (CPM Worker dies). ചീരക്കുഴി സ്വദേശിയും സിഐടിയു ചുമട്ടുതൊഴിലാളിയുമായിരുന്ന ആര്‍. വാസുവാണ് മരിച്ചത്. 2017 ഫെബ്രുവരി 11 ന് രാവിലെ വാസുവിനെ കുണ്ടുകാട് പാര്‍ട്ടി ഓഫീസില്‍ കയറി ആക്രമിക്കുകയായിരുന്നു. ശരീരമാസകലം വെട്ടു കൊണ്ട വാസുവിന് ചികിത്സയിലിരിക്കെ വൃക്കരോഗവും ബാധിച്ചു. ഇന്നലെ രാത്രിയിലാണ് മരണം. ആര്‍എസ്എസ് (RSS) പ്രവര്‍ത്തകര്‍ പ്രതികളായ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും വിചാരണ നടപടികള്‍ തുടങ്ങിയിട്ടില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam