സ്ത്രീവിരുദ്ധ പരാമര്‍ശം; രാജ്‍മോഹന്‍ ഉണ്ണിത്താന്‍ എംപിക്കെതിരെ കേസെടുത്തു

Published : Aug 24, 2019, 09:34 PM ISTUpdated : Aug 25, 2019, 12:16 PM IST
സ്ത്രീവിരുദ്ധ പരാമര്‍ശം; രാജ്‍മോഹന്‍ ഉണ്ണിത്താന്‍ എംപിക്കെതിരെ കേസെടുത്തു

Synopsis

ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിലെ പന്തമാക്കൽ പി എ വർഗീസിന്‍റെ പരാതിയില്‍ ചിറ്റാരിക്കാല്‍ പൊലീസാണ് കേസെടുത്തത്. 

ചിറ്റാരിക്കാല്‍: സ്ത്രീവിരുദ്ധ പരാമർശം നടത്തിയെന്ന പരാതിയിൽ രാജ്‌മോഹൻ ഉണ്ണിത്താൻ എംപിയുടെ പേരിൽ കാസർകോ‍ഡ് ചിറ്റാരിക്കാൽ പൊലീസ് കേസെടുത്തു. ചിറ്റാരിക്കാലിൽ കോൺഗ്രസ് നടത്തിയ പൊതുയോഗത്തിനിടെ സ്ത്രീവിരുദ്ധ പരാമർശം നടത്തിയെന്ന് കാണിച്ച് ഈസ്റ്റ് എളേരിയിലെ പന്തമാക്കൽ പി എ വർഗീസാണ് പരാതി നൽകിയത്. ഹൊസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലായിരുന്നു പരാതി നൽകിയത്. 

കോടതി നിര്‍ദ്ദേശത്തെ തുടർന്ന് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. പഞ്ചായത്ത്‌ വൈസ് പ്രസിഡന്‍റ് ജെയിംസ് പന്തമാക്കലിനെ മർദ്ദിച്ച കേസിൽ അറസ്റ്റിലായി ,ജാമ്യത്തിൽ ഇറങ്ങിയ കോൺഗ്രസ് പ്രവർത്തകർക്ക് നല്‍കിയ സ്വീകരണ ചടങ്ങിലാണ് രാജ്മോഹൻ ഉണ്ണിത്താൻ വിവാദ പരാമർശം നടത്തിയത്. ചിറ്റാരിക്കാൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജെയിംസ് പന്തമാക്കലിന്‍റെ സഹോദരനാണ് പരാതിക്കാരൻ. നേരത്തെ കോൺഗ്രസിലായിരുന്ന ഇവർ പാർട്ടി വിട്ട് പുതിയ പാർട്ടി രൂപികരിച്ച് പഞ്ചായത്ത് ഭരണം പിടിക്കുകയായിരുന്നു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തിരക്കേറിയ റോഡില്‍ പട്ടാപകല്‍ അഭ്യാസ പ്രകടനം; സ്വകാര്യ ബസ് മറ്റു രണ്ടു ബസുകളില്‍ ഇടിച്ചു കയറ്റി, ബസ് ഡ്രൈവർ അറസ്റ്റില്‍
വിസി നിയമനം; 'സമവായത്തിന് മുൻകൈ എടുത്തത് ഗവർണർ', വിമർശനങ്ങളിൽ പിണറായിയെ പിന്തുണച്ച് സിപിഎം സെക്രട്ടേറിയറ്റ്