കോഴിക്കോട് എൻഐടി ഡയറക്ടർക്കെതിരെ കേസെടുത്തു,സ്ഥാനം ഒഴിയണമെന്നാവശ്യപ്പെട്ട് വിദ്യാർഥികളുടെ ഉപരോധം

Published : Sep 22, 2022, 06:48 AM ISTUpdated : Sep 22, 2022, 07:11 AM IST
കോഴിക്കോട് എൻഐടി ഡയറക്ടർക്കെതിരെ കേസെടുത്തു,സ്ഥാനം ഒഴിയണമെന്നാവശ്യപ്പെട്ട് വിദ്യാർഥികളുടെ ഉപരോധം

Synopsis

നേരത്തെ എൻ ഐ ടി യിൽ പഠിച്ച വിദ്യാർഥി അജിൻ എസ് ദിലീപ് ഡയറക്ടർ പ്രസാദ് കൃഷ്ണ യുടെ പേരെഴുതി വെച്ചാണ്  ആത്മഹത്യ ചെയ്തത്

കോഴിക്കോട് :  മുൻ വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ  സ്ഥാനം ഒഴിയണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് എൻ ഐ ടി ഡയരക്ടർക്കെതിരെ വിദ്യാർഥികൾ നടത്തിയ ഉപരോധം അവസാനിപ്പിച്ചു. അധ്യാപകർ ഉൾപ്പെടെ ഇടപെട്ടെങ്കിലും ഡയരക്ടറെ മുറിക്ക് പുറത്ത് വിടാതെ ആയിരുന്നു ഉപരോധം . ഡയറക്ടർ പ്രസാദ് കൃഷ്ണക്കെതിരെ ഇന്ന് തന്നെ നിയമനടപടി സ്വീകരിക്കുമെന്ന് ഉന്നത പൊലീസ് ഉദ്യോ​ഗസ്ഥർ ഉറപ്പു നൽകിയതിനെ തുടർന്നാണ് ഉപരോധം അവസാനിപ്പിച്ചത്.  നേരത്തെ എൻ ഐ ടി യിൽ പഠിച്ച വിദ്യാർഥി അജിൻ എസ് ദിലീപ് ഡയറക്ടർ പ്രസാദ് കൃഷ്ണ യുടെ പേരെഴുതി വെച്ചാണ്  ആത്മഹത്യ ചെയ്തത് . ജലന്ധർ സർവ്വകലാശാലയിലെ വിദ്യാർഥിയായ അജിൻ കഴിഞ്ഞ ദിവസമാണ് ആത്മഹത്യ ചെയ്തത്. എൻ ഐ ടി യിൽ നിന്ന് പഠനം നിർത്തിയതിന് കാരണം ഡയരക്ടറുടെ പീഡനമാണെന്ന് അജിൻ ആത്മഹത്യ കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. സംഭവത്തിൽ ഡയരക്ടർ പ്രസാദ് കൃഷ്ണയെ പഞ്ചാബ് പൊലീസ്  കേസിൽ പ്രതിയാക്കിയിട്ടുണ്ട്.

പഞ്ചാബിലെ മലയാളി വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയിൽ കോഴിക്കോട് എൻഐടി ഡയറക്ടര്‍ പ്രതിസ്ഥാനത്ത്

PREV
click me!

Recommended Stories

ശബരിമല സ്വർണ്ണക്കൊള്ള: എസ്ഐടി അന്വേഷണത്തിൽ അവകാശവാദം ഉന്നയിക്കാൻ മുഖ്യമന്ത്രിക്ക് അവകാശമില്ലെന്ന് വി ഡി സതീശൻ
ഗൂഢാലോചനയില്ലെന്ന മുഖ്യമന്ത്രിയുടെ വാദത്തെ അന്ന് പിടി എതിർത്തു: ആരുമറിയാതെ പോകുമായിരുന്ന ക്രൂരത നിയമവഴിയിലേക്കെത്തിയത് പിടി തോമസിന്റെ ഇടപെടൽ മൂലം