
പാലക്കാട് : തമിഴ്നാടിൻ്റെ നിയന്ത്രണത്തിലുള്ള പറമ്പിക്കുളം ഡാമിന്റെ ജലനിരപ്പ് ഷട്ടർ ലെവലിലേക്ക് എത്തിക്കാൻ നടപടി തുടങ്ങി. ഇതിൻ്റെ ഭാഗമായി മറ്റ് രണ്ടു ഷട്ടറുകൾ 30 സെന്റീമീറ്ററാക്കി ഉയർത്തി. ഇനിയും 24 അടി കൂടി ജലനിരപ്പ് താഴ്ന്നാൽ മാത്രമേ തകർന്ന ഷട്ടറിന്റെ പുനർ നിർമ്മാണ പ്രക്രിയകൾ ആരംഭിക്കാൻ കഴിയൂ. തൂണക്കടവ് വഴി തീരുമൂർത്തി ഡാമിലേക്ക് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവും തമിഴ് നാട് വർധിപ്പിച്ചിട്ടുണ്ട്. രണ്ടു മൂന്ന് ദിവസം കൂടി വെള്ളം ഒഴിക്കിക്കളയേണ്ടിവരും എന്നാണ് അധികൃതർ പറയുന്നത്. വെള്ളം കടലിലേക്ക് ഒഴുക്കിക്കളയുന്നതിൽ പ്രയാസമുണ്ടെന്ന് തമിഴിനാട് മന്ത്രി ദുരൈ മുരുകൻ പ്രതികരിച്ചിരുന്നു. ഷട്ടർ തകർന്നത് അസാധാരണ സംഭവമാണെന്നും ഇതുവരെ ആറ് ടി. എം.സി, വെള്ളം ഒഴിക്കിക്കളഞ്ഞിട്ടുണ്ടെന്നും പറമ്പിക്കുളത്തെത്തിയ ദുരൈ മുരുകൻ പറഞ്ഞു
പറമ്പിക്കുളം ഡാമിലെ ഷട്ടർ തകരാർ; തമിഴ്നാടിന്റെ വീഴ്ചയെന്ന് ഡാം സുരക്ഷാ അതോറിറ്റി മുൻ ചെയർമാൻ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam