'കർണാടക പൊലീസിന്റെ നോട്ടീസ് കിട്ടിയിട്ടില്ല'; കേസ് നിയമപരമായി നേരിടുമെന്ന് വിജേഷ് പിള്ള

Published : Mar 14, 2023, 12:09 PM IST
'കർണാടക പൊലീസിന്റെ നോട്ടീസ് കിട്ടിയിട്ടില്ല'; കേസ് നിയമപരമായി നേരിടുമെന്ന് വിജേഷ് പിള്ള

Synopsis

 വിജേഷ് കൂടിക്കാഴ്ച നടത്തിയ സുറി ഹോട്ടലിലെത്തി സ്വപ്നയുമായി പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു

കൊച്ചി : സ്വപ്നയുടെ പരാതിയിൽ രജിസ്റ്റ‍ർ ചെയ്ത പൊലീസ് കേസ് നിയമപരമായി നേരിടുമെന്ന് പ്രതി വിജേഷ് പിളള. ഹാജരാകാൻ തനിക്ക് കർണാടക പൊലീസിന്റെ നോട്ടീസ് കിട്ടിയിട്ടില്ല. അത് കിട്ടിയശേഷം തുടർ നടപടി തീരുമാനിക്കുമെന്നും വിജേഷ് പിള്ള പറഞ്ഞു. കർണാടക കെ ആർ പുര പൊലീസാണ് സ്വപ്ന സുരേഷിനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ വിജേഷ് പിള്ളയ്ക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. 

വിജേഷ് കൂടിക്കാഴ്ച നടത്തിയ സുറി ഹോട്ടലിലെത്തി സ്വപ്നയുമായി പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. സ്വപ്നയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. താൻ ഒറ്റയ്ക്കാണ് സ്വപ്നയെ കാണാൻ പോയതെന്ന് വിജേഷ് പറയുന്നുണ്ടെങ്കിലും മറ്റൊരാൾ കൂടി ഒപ്പമുണ്ടായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. ഇതിൽ പൊലീസ് അന്വേഷണം നടത്തും. സിസിടിവി ദൃശ്യങ്ങൾ അടക്കം പൊലീസ് പരിശോധിക്കും. 

Read More : ബ്രഹ്മപുരം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം, ലോക്സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി ഹൈബി 

PREV
click me!

Recommended Stories

രാഹുലിനെതിരായ രണ്ടാമത്തെ ബലാത്സം​ഗകേസ്; അറസ്റ്റ് തടയാതെ കോടതി, മുൻകൂർ‌ ജാമ്യാപേക്ഷയിൽ വിശദമായ വാദം തിങ്കളാഴ്ച
വർക്കലയിൽ പ്രിന്റിം​ഗ് പ്രസിലെ മെഷീനിൽ സാരി കുരുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം