മദ്യപിച്ച് വാഹനമോടിക്കൽ: ഒക്ടോബർ 13മുതൽ നവംബ‍ർ 7 വരെ സംസ്ഥാനത്ത് 23040 പേർക്കെതിരെ കേസ്; ഏറ്റവും കൂടുതൽ എറണാകുളം റൂറൽ

Published : Nov 07, 2026, 06:26 PM IST
Drunk and Drive

Synopsis

സംസ്ഥാനത്ത് മദ്യപിച്ച് വാഹനമോടിച്ചതിന് 26 ദിവസത്തിനുള്ളില്‍ 23,040 പേർക്കെതിരെ കേസ്. ഒക്ടോബർ 13 മുതല്‍ ഇന്ന് രാവിലെ 7 മണിവരെയുള്ള കണക്കുകളാണ് പൊലീസ് പുറത്ത് വിട്ടത്. 2762 കേസുകള്‍ രജിസ്റ്റര്‍ ചെയ്ത എറണാകുളം റൂറലിലാണ് ഏറ്റവും കൂടുതല്‍. കാസർകോട് ആണ് ഏറ്റവും കുറവ്.

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യപിച്ച് വാഹനമോടിച്ചതിന് 26 ദിവസത്തിനുള്ളില്‍ 23,040 പേർക്കെതിരെ കേസ്. ഒക്ടോബർ 13 മുതല്‍ ഇന്ന് രാവിലെ 7 മണിവരെയുള്ള കണക്കുകളാണ് പൊലീസ് പുറത്ത് വിട്ടത്. കേരള പൊലീസ് നടത്തിയ പ്രത്യേക പരിശോധനയിലാണ് കേസെടുത്തത്. ക്രമസമാധാന ചുമതലയുള്ള എഡിജിപി പി വിജയന്‍റെ നിര്‍ദേശപ്രകാരമായിരുന്നു നടപടി. 2762 കേസുകള്‍ രജിസ്റ്റര്‍ ചെയ്ത എറണാകുളം റൂറലിലാണ് ഏറ്റവും കൂടുതല്‍. കാസർകോട് ആണ് ഏറ്റവും കുറവ്. മദ്യപിച്ച് വാഹനമോടിക്കുന്നത് റോഡ് അപകടങ്ങള്‍ക്കും മരണങ്ങള്‍ക്കും പ്രധാന കാരണമാകുന്നുവെന്നും വാഹന പരിശോധന ശക്തമായി തുടരുമന്നെന്ന് പൊലീസ് അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കൊച്ചിയിൽ സിജെപി പ്രതിഷേധം; പോരാട്ടം തുടരുമെന്ന് `ജന്തർമന്തർ അറ്റ് കൊച്ചി'യിൽ അഭിജിത് ദീപ്കെ, മോദിയെ കടന്നാക്രമിച്ച് പ്രസം​ഗം
മെസിയുടെ പേരിലെ തട്ടിപ്പ്: ആന്‍റോക്കും റിപ്പോർട്ടർ കമ്പനിക്കുമെതിരെ കേസെടുത്ത് ഇഡി; എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആന്‍റോ ഹൈക്കോടതിയിൽ