മെസിയുടെ പേരിലെ തട്ടിപ്പ്: ആന്‍റോക്കും റിപ്പോർട്ടർ കമ്പനിക്കുമെതിരെ കേസെടുത്ത് ഇഡി; എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആന്‍റോ ഹൈക്കോടതിയിൽ

Published : Nov 07, 2026, 06:08 PM IST
anto augustine

Synopsis

ലയണൽ മെസിയെ കേരളത്തിൽ എത്തിക്കാമെന്ന പേരിൽ നടന്ന സാമ്പത്തിക തട്ടിപ്പിൽ ആന്റോ അഗസ്റ്റിനും റിപ്പോർട്ടർ കമ്പനിക്കുമെതിരെ ഇഡി കേസെടുത്തു. ഇതിനിടെ പോലീസ് എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആന്റോ ഹൈക്കോടതിയെ സമീപിച്ചു

കൊച്ചി: ലയണൽ മെസിയെ കേരളത്തിൽ എത്തിക്കാമെന്ന പേരിൽ നടത്തിയ സാമ്പത്തിക തട്ടിപ്പിൽ ആന്‍റോ അഗസ്റ്റിനും റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്കും മെതിരെ കേസ് എടുത്ത് എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് (ഇ ഡി). കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരമാണ് എൻഫോഴ്‌സ്‌മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട് (ECIR) ഫയൽ ചെയ്തത്. ഇ ഡി കേസ് വരുന്നതിന് തൊട്ട് മുന്നെ മെസി കേസിലെ പൊലീസ് എഫ് ഐ ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആന്‍റോ അസ്റ്റിൻ ഹൈക്കോടതിയെയും സമീപിച്ചു. സർക്കാറിന് നഷ്ടവും അവമതിപ്പുമുണ്ടാക്കിയതിന് തെളിവില്ലെന്നാണ് വാദം. സർക്കാരിന് ഉണ്ടായ നഷ്ടം എത്രയെന്ന്, അല്ലെങ്കിൽ ഡെപ്പോസിറ്റ് കെട്ടിവെക്കണം എന്ന് കാണിക്കുന്ന കൃത്യമായ വിവരങ്ങൾ ഇല്ല എന്നും ഹർജിയിൽ ചൂണ്ടികാട്ടിയിട്ടുണ്ട്.

കുരുക്ക് മുറുക്കുമോ ഇ ഡി

മെസിയെ കൊണ്ടു വരുമെന്നപേരിൽ നടത്തിയ സാമ്പത്തിക തട്ടിപ്പിൽ ഒടുവിൽ പി എം എൽ എ നിയമപ്രകാരമുള്ള അന്വേഷണവും തുടങ്ങുകയാണ് ഇ ഡി. മെസിയെ കൊണ്ടുവരാൻ വിദേശത്തേക്ക് അയച്ച പണത്തിന്റെ ഉറവിടം എന്ത്? മെസ്സിയെ മറയാക്കി സാമ്പത്തിക ലാഭം ഉണ്ടാക്കിയോ, ആർക്കൊക്കെ സാമ്പത്തിക നേട്ടമുണ്ടായി എന്നിവ ഇ ഡി അന്വേഷണത്തിന്റെ പരിധിയിൽ വരും. ഇതോടൊപ്പം കൊച്ചി കലൂർ അന്താരാഷ്ട്ര സ്റ്റേഡിയം റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്ക് കരാർ ഇല്ലാതെ വിട്ടു നൽകിയതിലെ സാമ്പത്തിക ഇടപാടും ഇ ഡി അന്വേഷിക്കും. സാധാരണ സ്റ്റേഡിയം വിട്ടു നൽകുമ്പോൾ 5 കോടി കരുതൽ ധനം നൽകണം എന്ന ചട്ടം ലംഘിച്ചിരുന്നു. സ്റ്റേഡിയം നവീകരണത്തിന്റെ മറവിൽ കള്ളപ്പണ ഇടപാടുകളും സാമ്പത്തിക ക്രമക്കേടുകളും നടന്നിട്ടുണ്ടാകാമെന്നും ഇ ഡി സംശയിക്കുന്നു. വിദേശ വിനിമയ ചട്ടം ലംഘിച്ചു നടത്തിയ ഇടപാടുകളിൽ ഇ ഡി നേരത്തെ നടപടി തുടങ്ങിയിരുന്നു. കേസ് എടുത്ത പശ്ചാത്തലത്തിൽ തുടർന്നടപടികളിലേക്ക് ഇ ഡി കടക്കും. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി (ആർ ബി സി) ഓഫീസിൽ പരിശോധനക്കും, ആർ ബി സി എം ഡി ആന്റോ അഗസ്റ്റിനെ വിളിച്ചു വരുത്തി ചോദ്യം ചെയ്യാൻ സാധ്യത ഉണ്ട്. നേരത്തെ തൃക്കാക്കര എ സി പിയുടെ നേതൃത്വത്തിൽ നടത്തിയ ആർ ബി സി ഓഫീസിലെ റൈഡിൽ ഡോളർ അടക്കം വിദേശ കറൻസി പിടിച്ചെടുത്തിരുന്നു. ഇതിന്റെ ഉറവിടം പറയാൻ ആന്‍റോക്ക് കഴിഞ്ഞിരുന്നില്ല. ഈ വിവരങ്ങളും പൊലിസ് ഇ ഡിക്ക് കൈമാറിയിരുന്നു.

ആന്‍റോ ഹൈക്കോടതിയിൽ

അതേസമയം ഇ ഡി കേസ് എടുക്കുന്നതിന് തൊട്ട് മുൻപ് ഇ ഡി കേസിനാധാരമായ പൊലീസ് എഫ് ഐ ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആന്‍റോ അഗസ്റ്റിൻ ഹൈക്കോടതിയെ സമീപിച്ചു. സർക്കാറിന് നികത്താനാകാത്ത നഷ്ടവും മാനഹാനിയുമുണ്ടാക്കിയതിന് എഫ് ഐ ആറിൽ തെളിവില്ലെന്നും ഇനി കരാർ ലംഘമുണ്ടാക്കിയാൽ തന്നെ അതിൽ സർക്കാരോ പൊതുജനങ്ങളോ കക്ഷിയല്ലെന്നുമാണ് പ്രധാനവാദം. സ്റ്റേഡിയം കൈമാറുമ്പോൾ 5 കോടി രൂപയുടെ ഡെപ്പോസിറ്റ് ഇളവ് നൽകിയത് സർക്കാർ ഉത്തരവിലൂടെയല്ലെന്നും ഹ‍ർജിയിൽ പറയുന്നു. കേസിൽ സർക്കാറിന്‍റെ വിശദീകരണം തേടിയ കോടതി അ‍ടുത്ത ആഴ്ച ഹർജി വീണ്ടും പരിഗണിക്കും.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കൊച്ചിയിൽ സിജെപി പ്രതിഷേധം; പോരാട്ടം തുടരുമെന്ന് `ജന്തർമന്തർ അറ്റ് കൊച്ചി'യിൽ അഭിജിത് ദീപ്കെ, മോദിയെ കടന്നാക്രമിച്ച് പ്രസം​ഗം
കേരളത്തിലും പെട്രോളിൽ അനുവദനീയമായ പരിധിയിലും അധികം എഥനോൾ കലർത്തി വിൽക്കുന്നുവെന്ന് പരാതി, അന്വേഷണത്തിന് സർക്കാർ ഉത്തരവ്