ദളിത്-ഈഴവ-മുസ്ലീം വോട്ടുകളിൽ വൻ ട്വിസ്റ്റ് ; കാറ്റ് ആര്‍ക്ക് അനുകൂലം? ഏഷ്യാനെറ്റ് ന്യൂസ്-സി ഫോര്‍ സർവെ ഫലം

By Web TeamFirst Published Jul 4, 2020, 7:48 PM IST
Highlights

മുസ്ലീം വോട്ടിലും ഇടത് അനുകൂല ചേരി ഉരുത്തിരിയാനിയുണ്ടെന്നാണ് സര്‍വെ നൽകുന്ന സൂചന. 49 ശതമാനം പേര്‍ വരുന്ന തെരഞ്ഞെടുപ്പിൽ ഇടത് മുന്നണിക്ക് ഒപ്പം

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഏതായാലും സാമുദായിക ധ്രുവീകരണത്തിലും നിലപാടുകളുടെ അടിയൊഴുക്കുകളിലും ഫലം മാറി മറിയുന്ന പതിവിൽ നിന്ന് കേരളം മാറി ചിന്തിക്കാനിടയില്ലെന്നാണ്  ഏഷ്യാനെറ്റ് ന്യൂസ് സി ഫോര്‍ സര്‍വെ ഫലം വിലയിരുത്തുന്നത്. ദളിത് ഈഴവ മുസ്ലീം വോട്ടുകളിൽ വലിയ നിലപാട് മാറ്റം തന്നെ ഉണ്ടാകാനിടയുണ്ടെന്നാണ് സര്‍വെ നൽകുന്ന സൂചന. 

ദളിത് വോട്ടുകളിൽ 37 ശതമാനം ഇടത് മുന്നണിക്കൊപ്പമാകുമെന്നാണ് സര്‍വെ പറയുന്നത്. യുഡിഎഫിനൊപ്പം 25 ശതമാനവും എൻഡിഎക്കൊപ്പം 22 ശതമാനവും മറ്റുള്ളവരെ പിന്തുണക്കുന്ന 16 ശതമാനവും ഉണ്ടാകുമെന്നാണ് കണക്ക് 

ഈഴവ വോട്ടുകളിലേക്ക് വന്നാൽ 47 ശതമാനം പേരാണ് ഇടത് മുന്നണിയെ പിന്തുണക്കുന്നത്. 23 ശതമാനം പേര്‍ യുഡിഎഫിനൊപ്പം 24 ശതമാനം പേര്‍ എൻഡിഎക്ക് പിന്തുണ മറ്റുള്ളവരെ പിന്തുണക്കാൻ സാധ്യതയുള്ളത് 6 ശതമാനം ആളുകൾ 

മുസ്ലീം വോട്ടിലും ഇടത് അനുകൂല ചേരി ഉരുത്തിരിയാനിയുണ്ടെന്നാണ് സര്‍വെ നൽകുന്ന സൂചന. 49 ശതമാനം പേര്‍ വരുന്ന തെരഞ്ഞെടുപ്പിൽ ഇടത് മുന്നണിക്ക് ഒപ്പമായിക്കും. 31 ശതമാനം പേര്‍ മാത്രമെ യുഡിഎഫിന് ഒപ്പമുണ്ടാകാനിടയുള്ളു. എൻഡിഎക്ക് പിന്തുണയില്ലെന്ന് സര്‍വെ പറയുമ്പോൾ മറ്റുള്ളവരെ പിന്തുണക്കുന്ന 20 ശതമാനം പേരുണ്ടെന്നാണ് കണക്ക് 

ജൂൺ 18 മുതൽ 29 വരെയാണ് സര്‍വെ നടത്തിയത്. 50 മണ്ഡലങ്ങളിൽ നിന്നായി 10409 വോട്ടര്‍മാരാണ് സര്‍വെയിൽ പങ്കെടുത്തത്. 

click me!