ഇരിങ്ങാലക്കുട കൂടൽമാണിക്യത്തിലെ ജാതി വിവേചനം: പൂജാകാര്യങ്ങളിൽ നിന്ന് വിട്ടുനിന്ന് 5 തന്ത്രി കുടുംബം: കടുത്ത നിലപാടുമായി ഭരണസമിതി

Published : Apr 14, 2026, 11:27 PM IST
koodalmanikyam temple

Synopsis

ഒരു കൊല്ലമായി ആചാര അനുഷ്ഠാനങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നവരെ തന്ത്രിമാരായി അംഗീകരിക്കുന്നില്ല എന്നും ദേവസ്വം ചെയർമാൻ പറഞ്ഞു. ഭരണസമിതിക്കെതിരെ തന്ത്രി കുടുംബങ്ങൾ അപവാദപ്രചരണം നടത്തുന്നു എന്നും ഭരണ സമിതി ആരോപിച്ചു. തന്ത്രി കുടുംബങ്ങളുടെ അപവാദപ്രചരണം ദേവസ്വം ഭരണസമിതി തള്ളി.

തൃശ്ശൂർ: ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ ജാതി വിവേചനവുമായി ബന്ധപ്പെട്ട വിഷയത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് പുതിയ കഴക്കാരനെ നിയമിച്ചിട്ടും പൂജാ കാര്യങ്ങളിൽ നിന്ന് വിട്ടു നിൽക്കുകയാണ് അഞ്ചു തന്ത്രി കുടുംബങ്ങൾ. ഉത്സവവുമായും ഇവർ സഹകരിച്ചേക്കില്ലെന്നാണ് പുറത്തുവരുന്ന വിവരം. ഈ മാസം 28നാണ് ഉത്സവം കൊടിയേറുന്നത്. തന്ത്രിമാരുടെ അഭിപ്രായം തള്ളി ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് നിയമപ്രകാരം ഈഴവ പ്രതിനിധിയെയാണ് കഴകക്കാരനായി നിയമിച്ചത്. 

പാരമ്പര്യ കഴകക്കാരെ നിയമിക്കണം എന്നായിരുന്നു തന്ത്രിമാർ വാദിച്ചത്. അതിനു പിന്നാലെയാണ് തന്ത്രികുടുംബങ്ങൾ ബഹിഷ്കരണം തുടർന്നത്. ഭരണസമിതി രണ്ടുതവണ യോഗം വിളിച്ചിട്ടും പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തില്ല എന്നും ദേവസ്വം ചെയർമാൻ വ്യക്തമാക്കി. ഒരു കൊല്ലമായി ആചാര അനുഷ്ഠാനങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നവരെ തന്ത്രിമാരായി അംഗീകരിക്കുന്നില്ല എന്നും ദേവസ്വം ചെയർമാൻ പറഞ്ഞു. ഭരണസമിതിക്കെതിരെ തന്ത്രി കുടുംബങ്ങൾ അപവാദപ്രചരണം നടത്തുന്നു എന്നും ഭരണ സമിതി ആരോപിച്ചു. തന്ത്രി കുടുംബങ്ങളുടെ അപവാദപ്രചരണം ദേവസ്വം ഭരണസമിതി തള്ളി.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കെഎസ്ഇബി ഓഫീസർമാരുടെ സംഘടനകളുടെ അംഗീകാരത്തിന് ഹിതപരിശോധന; ഹർജിയിൽ വിശദീകരണം തേടി കോടതി
ഹസീന സയിദിനെ പ്രാഥമികാം​ഗത്വത്തിൽ നിന്ന് പുറത്താക്കി കോൺ​ഗ്രസ്; പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളിൽ നടപടി