
തിരുവനന്തപുരം: ബിജെപിക്കും കേന്ദ്ര സർക്കാരിനുമെതിരെ രൂക്ഷ വിമർശനവുമായി കത്തോലിക്കാ സഭ മുഖപത്രം ദീപികയിലെ മുഖപ്രസംഗം. കേന്ദ്രസർക്കാർ കൊണ്ടുവന്ന എഫ്.സി.ആർ.എ. (വിദേശ സംഭാവന നിയന്ത്രണ നിയമം) സ്വാതന്ത്ര്യാനന്തര ഇന്ത്യ കണ്ട ഏറ്റവും വർഗീയ ഉദ്ദേശപരമായ നിയമങ്ങളിൽ ഒന്നാണെന്നും ലക്ഷ്യമിടുന്നത് ക്രൈസതവരെ ആണെന്നും മുഖപത്രത്തിൽ വിമർശനം. എഫ് സി ആർ എ ഭേദഗതി ബിൽ ന്യൂനപക്ഷ വേട്ടയ്ക്കുള്ള മറ്റൊരു മാരകായുധമാണ്. സ്വാതന്ത്ര്യാനന്തര ഇന്ത്യ കണ്ട ഏറ്റവും വർഗീയ ഉദ്ദേശപരമായ നിയമങ്ങളിൽ ഒന്നാണിതെന്നും മുഖപ്രസംഗത്തിൽ പറയുന്നു.
നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സമയത്തുപോലും ഇത്തരം അജണ്ടകൾ നടപ്പിലാക്കുന്നു. ഇത് സൂചന അല്ല, കൃത്യമായ സന്ദേശമാണെന്നും മുഖപ്രസംഗത്തിൽ വ്യക്തമാക്കുന്നു. നിയമവിരുദ്ധമായി പ്രവർത്തിക്കുന്നവർക്കല്ലേ പേടിക്കേണ്ടതുള്ളൂ എന്ന് ബിജെപി വാദിക്കുമ്പോൾ ആഭ്യന്തര സഹമന്ത്രി കാര്യം തെളിച്ചു പറഞ്ഞു എന്നും മുഖപ്രസംഗത്തിൽ പരിഹസിക്കുന്നു. നിർബന്ധിത മതപരിവർത്തനം നടത്തുന്നവരെയാണ് ലക്ഷ്യമിടുന്നത് എന്നാണ് കേന്ദ്രം പറയുന്നത്. എന്നാൽ ഇത് ലക്ഷ്യമിടുന്നത് ക്രൈസ്തവരെയാണ്. ക്രൈസ്തവരെ ലക്ഷ്യമിട്ട് നിയമങ്ങളും ഭേദഗതികളും കൊണ്ടുവരികയാണ് കേന്ദ്രസർക്കാരെന്നും ദീപിക കുറ്റപ്പെടുത്തുന്നു.
ദേശീയ ന്യൂനപക്ഷ കമ്മീഷനിൽ ക്രൈസ്തവർക്ക് പ്രാതിനിധ്യമില്ലെന്നും കോടതി ഇടപെടൽ ഇല്ലെങ്കിൽ ന്യൂനപക്ഷങ്ങളുടെ നീതി അപ്രാപ്യമാകുന്ന ഭരണകാലമാണെന്നും മുഖപ്രസംഗത്തിൽ പറയുന്നു. ന്യൂനപക്ഷ കമ്മീഷൻതന്നെ കേവലമൊരു ഔദ്യോഗികതയായി ചുരുങ്ങിക്കഴിഞ്ഞു. കോടതി ഇടപെടൽ ഇല്ലെങ്കിൽ ന്യൂനപക്ഷങ്ങളുടെ നീതി അപ്രാപ്യമാകുന്ന ഭരണകാലമാണെന്നും മുഖപ്രസംഗത്തിൽ പറയുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam