വിദ്യാഭ്യാസ മേഖലയിൽ നിന്ന് യുവാക്കൾ തീവ്രവാദത്തിലേക്ക് എത്തുന്നു: സിപിഎം നിലപാട് ശരിവെച്ച് സിബിസിഐ

By Web TeamFirst Published Sep 17, 2021, 5:57 PM IST
Highlights

വിഷയം ഗൗരവമായി എടുത്ത് അടിയന്തര ഇടപെടലുകൾ നടത്തണമെന്ന് സിബിസിഐ സെക്രട്ടറി ഷെവലിയാർ അഡ്വ വിസി സെബാസ്റ്റ്യൻ പറഞ്ഞു

കൊച്ചി: വിദ്യാഭ്യാസ മേഖലയിൽ നിന്ന് യുവാക്കളെ തീവ്രവാദത്തിലേക്ക് എത്തിക്കുന്നുവെന്ന സിപിഎം ആരോപണം ശരിവച്ച് കാത്തലിക് ബിഷപ് കോൺഫറൻസ് ഓഫ് ഇന്ത്യ. ഭീകരവാദ അജണ്ടകൾ നിസ്സാരവത്കരിക്കരുത് എന്ന് കാത്തലിക് ബിഷപ് കോൺഫറൻസ് ഓഫ് ഇന്ത്യ അഭിപ്രായപ്പെട്ടു.

വിഷയം ഗൗരവമായി എടുത്ത് അടിയന്തര ഇടപെടലുകൾ നടത്തണമെന്ന് സിബിസിഐ സെക്രട്ടറി ഷെവലിയാർ അഡ്വ വിസി സെബാസ്റ്റ്യൻ പറഞ്ഞു. മയക്കുമരുന്നിനും രാസലഹരിയുടെയും താവളമായി സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയെ വിട്ടുകൊടുക്കരുത്. സ്വതന്ത്ര വിദ്യാർഥി സംഘടനകൾ വഴി ഭീകരവാദ പ്രസ്ഥാനങ്ങൾ പ്രൊഫഷണൽ കോളേജുകളിൽ ഇടംപിടിച്ചെന്നും അദ്ദേഹം ആരോപിച്ചു. 

വിദേശരാജ്യങ്ങളിൽ നിന്ന് ഉന്നതവിദ്യാഭ്യാസ മേഖലയിലെ കോഴ്സുകളിലേക്ക് വലിയ കുതിച്ചുചാട്ടം ഉണ്ടായി. ഭീകര പ്രസ്ഥാനങ്ങളുടെ കേന്ദ്രമായ രാജ്യങ്ങളിൽ നിന്ന് കേരളത്തിലേക്ക് വിദ്യാർഥികൾ പഠിക്കാൻ എത്തുന്നതിന്റെ ലക്ഷ്യം വിലയിരുത്തപ്പെടണമെന്നും സിബിസിഐ ആവശ്യപ്പെടുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!