
തിരുവനന്തപുരം: ട്രാവൻകൂർ ടൈറ്റാനിയം അഴിമതി കേസിൽ പ്രതികൾക്കെതിരെ തെളിവില്ലെന്നും കേസ് അവസാനിപ്പിച്ച് റിപ്പോർട്ട് നൽകിയതായും സിബിഐ ഹൈക്കോടതിയിൽ. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തല നൽകിയ ഹർജിയിലാണ് സിബിഐ നിലപാട് അറിയിച്ചത്. സിബിഐ നിലപാട് രേഖപ്പെടുത്തിയ ഹൈക്കോടതി രമേശ് ചെന്നിത്തലയക്ക് എതിരായ നടപടികൾ അവസാനിപ്പിച്ചു. 2013 ലായിരുന്നു ട്രൈറ്റാനിയത്തിലെ മുൻ ജീവനക്കാരൻ ജയൻ നൽകിയ പരാതിയിൽ കേസ് ഹൈക്കോടതി സിബിഐ യക്ക് വിട്ടത്.
ടൈറ്റാനിയത്തിലേക്ക് മാലിന്യ സംസ്കരണ യന്ത്രം വിദേശ കമ്പനിയായ മെക്കോണിൽ നിന്ന് ഇറക്കിയതിൽ 68 കോടിയുടെ അഴിമതിയുണ്ടെന്നായിരുന്നു ആരോപണം. 2006ൽ ഇടത് സർക്കാരാണ് കേസ് എടുത്ത് ആദ്യം വിജിലൻസിന് കൈമാറിയത്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, ഇബ്രാഹിം കുഞ്ഞ്, ടൈറ്റാനിയം ജീവനക്കാർ അടക്കം 6 പേരായിരുന്നു പ്രതികൾ. കെപിസിസി പ്രസിഡന്‍റ് എന്ന നിലയിലാണ് രമേശ് ചെന്നിത്തലയെയും കേസിൽ പ്രതിയാക്കിയത്. എന്നാൽ തീരുമാനമെടുക്കുമ്പോൾ താൻ പ്രസിഡന്‍റ് അല്ലായിരുന്നുവെന്ന് നേരത്തെ രമേശ് ചെന്നിത്തല ഹൈക്കോടതിയെ അറിയിച്ചിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam