നമ്പി നാരായണനെതിരെ അന്താരാഷ്ട്ര ഗൂഢാലോചന നടന്നോയെന്ന് പരിശോധിക്കുന്നതായി സിബിഐ

By Web TeamFirst Published Jul 8, 2021, 7:40 AM IST
Highlights

നമ്പി നാരായണനെ കേസിൽ പെടുത്തിയതിലൂടെ ക്രയോജനിക് സാങ്കേതിക വിദ്യയുടെ വികസനം വൈകിയതാണ് അന്താരാഷ്ട്ര ഗൂഢാലോചന സംശയിക്കാൻ പ്രധാന കാരണമായി സിബിഐ പറയുന്നത്

തിരുവനന്തപുരം: നമ്പി നാരായണനെതിരായ ഐഎസ്ആർഒ ചാരക്കേസിന് പിന്നിൽ അന്താരാഷ്ട്ര ഗൂഢാലോചന ഉണ്ടായോ എന്ന് പരിശോധിക്കുന്നതായി സിബിഐ. കേരള ഹൈക്കോടതിയിലാണ് സിബിഐ ഇക്കാര്യം വ്യക്തമാക്കിയത്. നമ്പി നാരായണനെ അറസ്റ്റ് ചെയ്തത് തെളിവുകളില്ലാതെയാണ്. ചാരക്കേസിന് പിന്നിലുള്ളത് ഉന്നത പൊലീസ് ഉദ്യോഗസ്ഥരാണെന്നും പ്രതികളുടെ ജാമ്യഹർജിയെ എതിർത്തുള്ള വാദത്തിൽ സിബിഐ ചൂണ്ടിക്കാട്ടുന്നു.

നമ്പി നാരായണനെ കേസിൽ പെടുത്തിയതിലൂടെ ക്രയോജനിക് സാങ്കേതിക വിദ്യയുടെ വികസനം വൈകിയതാണ് അന്താരാഷ്ട്ര ഗൂഢാലോചന സംശയിക്കാൻ പ്രധാന കാരണമായി സിബിഐ പറയുന്നത്. നമ്പി നാരായണനെ അറസ്റ്റ് ചെയ്തത് രേഖകളോ തെളിവോ ഇല്ലാതെയാണെന്നും സിബിഐ പറയുന്നു. മൂന്ന് മുൻ പോലീസ് ഉദ്യോഗസ്ഥർ നൽകിയ മുൻകൂർ ജാമ്യ ഹർജിയിൽ ആണ് സിബിഐയുടെ മറുവാദം. ഉദ്യോഗസ്ഥർ കള്ളക്കേസ് ഗൂഢാലോചനയിലെ മുഖ്യപങ്കാളികളാണെന്ന് കുറ്റപ്പെടുത്തിയ സിബിഐ അഭിഭാഷകൻ, ഇവർക്ക് ജാമ്യം അനുവദിച്ചാൽ സാക്ഷികളെ ഭയപ്പെടുത്താൻ സാധ്യത ഉണ്ടെന്നും വാദിക്കുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!