
തിരുവനന്തപുരം: സോളാർ പീഡന (Solar) കേസുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തെ എംഎൽഎ ഹോസ്റ്റലിൽ (MLA hostel) സിബിഐ (CBI) പരിശോധന. മുൻ എംഎൽഎ ഹൈബി ഈഡനെതിരായ പീഡന പരാതിയിന്മേലാണ് എംഎൽഎമാരുടെ ഹോസ്റ്റലിനുള്ളിൽ പരിശോധന നടക്കുന്നത്. ഹോസ്റ്റലിലെ നിള ബ്ലോക്കിലെ 34 നമ്പർ മുറിയിലാണ് പരാതിക്കാരിയുമായെത്തി സിബിഐ പരിശോധിക്കുന്നത്.
Solar case : സോളാർ അപകീർത്തി കേസ്: സബ് കോടതി രേഖകൾ വിളിച്ചുവരുത്താൻ അഡീ. ജില്ലാ കോടതി ഉത്തരവ്
2013 ൽ എംഎൽഎ ആയിരിക്കവെ ഹൈബി ഈഡൻ നിള ബ്ലോക്കിലെ 34 നമ്പർ മുറിയിൽ വെച്ച് തന്നെ പീഡിപ്പിച്ചെന്നാണ് പരാതിക്കാരിയുടെ ആരോപണം. 2021 അവസാനമാണ് സിബിഐ കേസേറ്റെടുത്തത്. മുൻ മുഖ്യമന്ത്രിക്കെതിരെ അടക്കം പരാതിക്കാരി ആരോപണമുന്നയിച്ചിരുന്നു. നിലവിൽ അഞ്ച് അംഗ സിബിഐ സംഘമാണ് കേസിൽ അന്വേഷണം നടത്തുന്നത്.
Solar case : സോളാർ അപകീർത്തി കേസ്: സബ് കോടതി രേഖകൾ വിളിച്ചുവരുത്താൻ അഡീ. ജില്ലാ കോടതി ഉത്തരവ്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam