പട്ടയഭൂമിയിലെ മരംമുറി; സിബിഐ ഇല്ല; ക്രൈം ബ്രാഞ്ച് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

Web Desk   | Asianet News
Published : Sep 01, 2021, 11:01 AM ISTUpdated : Sep 01, 2021, 11:23 AM IST
പട്ടയഭൂമിയിലെ മരംമുറി; സിബിഐ ഇല്ല; ക്രൈം ബ്രാഞ്ച് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

Synopsis

ഫലപ്രദമായ അന്വേഷണം ഉണ്ടാകണമെന്നും കോടതി നിർദ്ദേശിച്ചു. ക്രൈംബ്രാഞ്ച് അന്വേഷണത്തിനായി മാർ​ഗരേഖയും നൽകി.  പരാതി ഉണ്ടെങ്കിൽ ഭാവിയിൽ ആർക്കും കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. 

കൊച്ചി: പട്ടയഭൂമിയിലെ മരംമുറിച്ച കേസിൽ  സിബിഐ അന്വേഷണം ഇല്ല. ക്രൈം ബ്രാഞ്ച് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി പറഞ്ഞു. പൊതുതാല്പര്യ ഹർജിയിലെ ആവശ്യം കോടതി തീർപ്പാക്കി. 

ഫലപ്രദമായ അന്വേഷണം ഉണ്ടാകണമെന്നും കോടതി നിർദ്ദേശിച്ചു. ക്രൈംബ്രാഞ്ച് അന്വേഷണത്തിനായി മാർ​ഗരേഖയും നൽകി.  പരാതി ഉണ്ടെങ്കിൽ ഭാവിയിൽ ആർക്കും കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. മരങ്ങൾ മുറിച്ചുമാറ്റാൻ അനുമതി നൽകിയതിൽ ക്രമക്കേടുണ്ടെന്നും ക്രൈംബ്രാഞ്ച് അന്വേഷണം ഫലപ്രദമല്ലെന്നും ചൂണ്ടിക്കാട്ടി തൃശൂർ സ്വദേശി ജോർജ് വട്ടുകുളമാണ് കോടതിയെ സമീപിച്ചത്. ഗൂഢാലോചനയടക്കം പുറത്ത് കൊണ്ടുവരേണ്ടതിനാൽ അന്വേഷണത്തിന് സാവകാശം വേണ്ടിവരുമെന്നും കേസുകൾ സിബിഐക്ക് കൈമാറേണ്ടതില്ലെന്നുമാണ് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചിരുന്നത്. കേസ് ഡയറിയടക്കമുള്ള രേഖകൾ മുദ്രവച്ച കവറിൽ സമർപ്പിച്ചിരുന്നു.

മുട്ടിൽ മരം മുറിയിൽ കേസ് ഡയറി അടക്കമുള്ള രേഖകൾ ഹാജരാക്കാൻ സർക്കാരിന് ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്. പ്രതികളായ അഗസ്റ്റിൻ സഹോദരന്മാരുടെ ജാമ്യാപേക്ഷയിൽ ആണ് കോടതിയുടെ നിർദേശം. ജാമ്യാപേക്ഷയിൽ പിന്നീട് വിശദമായി വാദം കേൾക്കും. മറ്റു ഭൂവുടമകളുടെ ഭൂമിയിൽ നിന്നും പ്രതികൾ മരം മുറിച്ചിട്ടുള്ളതായി സർക്കാർ കോടതിയെ അറിയിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFight


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

​ഗർഭിണിയെ മർദിച്ച സംഭവം: എസ്എച്ച്ഓ പ്രതാപചന്ദ്രനെതിരായ നടപടി സസ്പെന്‍ഷനിലൊതുക്കരുത്; മജിസ്ട്രേറ്റ് തല അന്വേഷണം ആവശ്യപ്പെട്ട് പരാതിക്കാരി ഷൈമോൾ
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസ്: സന്ദീപ് വാര്യർക്കും രഞ്ജിത പുളിയ്ക്കനും ഉപാധികളോടെ ജാമ്യം