സ്പ്രിം​ഗ്ലറിൽ ശിവശങ്കറിനെ വെള്ളപൂശി ശശിധരൻ നായർ റിപ്പോർട്ട്; പ്രതികരിക്കാനില്ലെന്ന് മാധവൻ നമ്പ്യാർ

By Web TeamFirst Published Sep 1, 2021, 9:46 AM IST
Highlights

ശിവശങ്കറിനെ കടുത്ത രീതിയിൽ വിമർശിച്ച ആദ്യ റിപ്പോർട്ട്‌ നൽകിയത് മാധവൻ നമ്പ്യാർ കമ്മിറ്റി ആയിരുന്നു. കരാറിൽ വീഴ്ച ഉണ്ടായെങ്കിലും ശിവശങ്കറിന്റ മോശം ഉദ്ദേശം ഇല്ലായിരുന്നു എന്ന് രണ്ടാം അന്വേഷണ കമ്മിറ്റി തലവൻ കെ ശശിധരൻ നായർ റിപ്പോർട്ടിൽ പറയുന്നു

തിരുവനന്തപുരം: സ്പ്രിം​ഗ്ലർ കരാറിൽ ശിവശങ്കറിനെ വെള്ളപ്പൂശുന്ന രണ്ടാം റിപ്പോർട്ടിനെക്കുറിച്ച് പ്രതികരിക്കാൻ ഇല്ലെന്ന് എം മാധവൻ നമ്പ്യാർ. ശിവശങ്കറിനെ കടുത്ത രീതിയിൽ വിമർശിച്ച ആദ്യ റിപ്പോർട്ട്‌ നൽകിയത് മാധവൻ നമ്പ്യാർ കമ്മിറ്റി ആയിരുന്നു. കരാറിൽ വീഴ്ച ഉണ്ടായെങ്കിലും ശിവശങ്കറിന്റ മോശം ഉദ്ദേശം ഇല്ലായിരുന്നു എന്ന് രണ്ടാം അന്വേഷണ കമ്മിറ്റി തലവൻ കെ ശശിധരൻ നായർ റിപ്പോർട്ടിൽ പറയുന്നു. കരാർ നടപടി ഒന്നും പാലിച്ചില്ലെങ്കിലും ശിവശങ്കർ അടിയന്തിര സാഹചര്യം പരിഗണിച്ചു തീരുമാനം എടുത്തു എന്നാണ് രണ്ടാം റിപ്പോർട്ട്‌.

വലിയ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴി വച്ച ഒന്നായിരുന്നു ശിവശങ്കർ നേതൃത്വമെടുത്ത് നടപ്പാക്കിയ സ്പ്രിം​ഗ്ലർ ഡേറ്റാ കരാർ. ശിവശങ്കർ സ്വന്തം നിലയിലെടുത്ത തീരുമാനമാണ് സ്പ്രിം​ഗ്ളർ കരാറെന്ന് അന്ന് ചർച്ചകൾ ഉയർന്നിരുന്നു. അത് ശരിവെക്കുന്നതാണ് കെ ശശിധരൻ നായർ റിപ്പോർട്ട്. മന്ത്രിസഭയിൽ ചർച്ച ചെയ്യാതെ, മുഖ്യമന്ത്രിയോട് ചോദിക്കാതെ ശിവശങ്കർ സ്വന്തം നിലയിൽ തീരുമാനമെടുത്തത് ​ഗുരുതര വീഴ്ചയാണെന്ന് ഇരു കമ്മിറ്റികളും അടിവരയിട്ട് പറയുന്നു. മാധവൻ നമ്പ്യാർ കമ്മിറ്റി ശിവശങ്കറിനെ കുറ്റക്കാരനെന്ന് പറയുന്നതിനെ ശശിധരൻ നായർ കമ്മിറ്റിയും ശരിവെക്കുന്നുണ്ട്. പക്ഷേ, ശിവശങ്കർ ചെയ്തത് തെറ്റാണെങ്കിലും ഉദ്ദേശ്യശുദ്ധിയിൽ സംശയിക്കേണ്ട എന്ന നിലപാടാണ് രണ്ടാം കമ്മിറ്റി റിപ്പോർട്ട് പറയുന്നത്. കൊവിഡ് പോലെയൊരു അടിയന്തര സാഹചര്യത്തിൽ അതിവേ​ഗം ഒരു തീരുമാനമെടുത്തതാണ്. സർക്കാരിനെ ഏതെങ്കിലും തരത്തിൽ കളങ്കപ്പെടുത്താനോ ഏതെങ്കിലും തരത്തിൽ അഴിമതി നടത്താനോ ഉള്ള ഉദ്ദേശ്യമൊന്നും ശിവശങ്കറിനില്ലായിരുന്നു എന്നാണ് ശശിധരൻ നായർ റിപ്പോർട്ട് പറയുന്നത്. ഇങ്ങനെയൊരു റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ ശിവശങ്കറിനെതിരെ ഒരു നടപടി ഇനി സർക്കാരെടുക്കില്ല എന്ന് ഏതാണ്ട് ഉറപ്പാണ്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFight


 

click me!